ആ മോഹന്‍ലാല്‍ ചിത്രത്തിന് പ്രമോഷന്റെ ആവശ്യമില്ല; സോഷ്യല്‍ മീഡിയ കത്തിച്ച് ബൈജു

മലയാള സിനിമാ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ എമ്പുരാന്‍. ലൂസിഫര്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാന്റെ ഷൂട്ടിംഗ് അവസാനഘട്ടത്തിലാണ്. സിനിമയെക്കുറിച്ച് നടന്‍ ബൈജു സന്തോഷ് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

എമ്പുരാന് പ്രമോഷന്റെ ആവശ്യമില്ലെന്നാണ് ബൈജു സില്ലി മോങ്ക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഒപ്പം സിനിമയിലെ തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയായതായും നടന്‍ വ്യക്തമാക്കി. ലൂസിഫര്‍ എന്ന സിനിമയ്ക്ക് ശേഷം തനിക്ക് നിരവധി സിനിമകള്‍ വന്നിരുന്നു എന്നും എന്നാല്‍ കൊവിഡ് വന്നത് മൂലം അതെല്ലാം നഷ്ടമായതായും നടന്‍ പറഞ്ഞു.

‘എമ്പുരാന് പ്രൊമോഷന്റെ ആവശ്യമില്ല. ലൂഫിഫര്‍ എന്ന സിനിമ കഴിഞ്ഞ സമയത്താണ് കൊവിഡ് വരുന്നത്. 2020ല്‍. ലൂസിഫര്‍ കഴിഞ്ഞ ശേഷം എനിക്ക് ഒരുപാട് സിനിമകള്‍ വന്നു. ഒരുപാടെന്ന് പറഞ്ഞാല്‍ കുറെയധികം. പക്ഷെ കൊവിഡ് കാരണം അതെല്ലാം ഇല്ലാതെയായി. ഇപ്പോള്‍ ഞാനിരുന്ന് ആലോചിക്കുന്നത് എന്നെ കൊല്ലാന്‍ വേണ്ടി മാത്രമാണോ ഈ കൊവിഡ് വന്നതെന്നായിരുന്നു,’ ബൈജു പറഞ്ഞു.

നടന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സിനിമയുടെ മേലുള്ള അണിയറപ്രവര്‍ത്തകരുടെ ആത്മവിശ്വാസമാണ് ഇത് കാണിക്കുന്നത് എന്ന് പലരും അഭിപ്രായപ്പെട്ടു. മലയാള സിനിമയിലെ പല റെക്കോര്‍ഡുകളും ഈ ചിത്രം മറികടക്കുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ