റീമേക്കുകള്‍ 'തുടരും', നായകനായി ആമിര്‍ ഖാനും അജയ് ദേവ്ഗണും? വ്യക്തമാക്കി തരുണ്‍ മൂര്‍ത്തി

മോഹന്‍ലാല്‍ ചിത്രം ‘തുടരും’ ഇനി ബോളിവുഡിലേക്ക്. ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ആണ് ഒരുങ്ങാന്‍ പോകുന്നത്. സംവിധായകന്‍ തരുണ്‍ മൂര്‍ത്തി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തരുണ്‍ ഇതിനെ കുറിച്ച് സംസാരിച്ചത്. എന്നാല്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നും തരുണ്‍ വ്യക്തമാക്കി.

ആമിര്‍ ഖാന്റേയും അജയ് ദേവ്ഗണിന്റേയും കമ്പനികള്‍ ബന്ധപ്പെട്ടിരുന്നു. ഇത്രയും വലിയ ചിത്രം എങ്ങനെ കുറഞ്ഞ ബജറ്റില്‍ ചെയ്യാന്‍ പറ്റുന്നു എന്നായിരുന്നു അവര്‍ക്ക് അറിയേണ്ടത്. റീമേക്കിന്റെ സാധ്യതകള്‍ ചര്‍ച്ചയിലുണ്ട്. ഹിന്ദിയില്‍നിന്നും തെലുങ്കില്‍ നിന്നും അന്വേഷണങ്ങള്‍ വന്നിരുന്നു. ഹിന്ദിയില്‍ നിന്ന് സംവിധാനം ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചിരുന്നു.

തുടര്‍ച്ചയായി സിനിമകള്‍ ഉള്ളതുകൊണ്ട് എപ്പോഴാണ് ചെയ്യാന്‍ കഴിയുക എന്ന് അറിയില്ല. അജയ് ദേവ്ഗണിനെ നായകനാക്കി ചിത്രം ചെയ്യാനുള്ള ചര്‍ച്ച നടക്കുന്നുണ്ട്. അവസാന ഘട്ടത്തിലേക്ക് എത്തിയിട്ടില്ല എന്നാണ് തരുണ്‍ പറഞ്ഞത്. മലയാളത്തില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് തുടരും 235 കോടി രൂപ വരെയാണ് സിനിമ നേടിയത്.

28 കോടി രൂപ ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചത്. അതേസമയം, മോഹന്‍ലാലിന്റെ ‘ദൃശ്യം’ സീരിസിലെ സിനിമകള്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളില്‍ അജയ് ദേവ്ഗണ്‍ ആണ് നായകനായത്. ദൃശ്യം 3 എത്തിയതിന് പിന്നാലെ ഈ സിനിമയുടെയും റീമേക്കും എത്തും.

Latest Stories

'എനിക്ക് അച്ചടക്കം വളരെ പ്രധാനം'; പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകാത്തതില്‍ തെറ്റിദ്ധാരണ വേണ്ടെന്ന് ആര്‍ ശ്രീലേഖ

'മോഡേണല്ല, എംടെക്കുകാരിയായ ഗ്രീമക്ക് വിദ്യാഭ്യാസം കുറവാണെന്നും പരിഹാസം'; അമ്മയും മകളും ആത്മഹത്യ ചെയ്ത കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'കുഞ്ഞിനെ കൊലപ്പെടുത്തിയത് ഉറക്കം നഷ്ടമായതിന്റെ ദേഷ്യത്തിൽ'; നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണത്തില്‍ പിതാവിന്റെ മൊഴി

സഞ്ജുവിന്റെ കാര്യത്തിൽ തീരുമാനമാകും; ടി-20 ലോകകപ്പിൽ ബെഞ്ചിലിരിക്കേണ്ടി വരുമോ എന്ന് ആരാധകർ

'അവന്മാർക്കെതിരെ 200 ഒന്നും അടിച്ചാൽ പോരാ'; ഇന്ത്യയുടെ പ്രകടനത്തെ പുകഴ്ത്തി ന്യുസിലാൻഡ് നായകൻ

കീവികളെ പറത്തി വിട്ട് ഇഷാൻ കിഷൻ; ടി-20 ലോകകപ്പിൽ പ്രതീക്ഷകളേറെ

'അസ്തമനത്തിന് ശേഷമുള്ള സൂര്യോദയം'; രാജകീയ തിരിച്ചു വരവിൽ സൂര്യകുമാർ യാദവ്

നീയോൺ ഇന്ത്യ: നഗരങ്ങൾ ആഘോഷിക്കുമ്പോൾ കത്തിക്കരിയുന്ന തൊഴിലാളികൾ

ആ ലിങ്കിൽ 'ക്ലിക്ക്' ചെയ്യല്ലേ... പരിവാഹൻ ആപ്പിന്റെ പേരിലുള്ള തട്ടിപ്പ് വീണ്ടും പെരുകുന്നു

എന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി 20യില്‍ പൊട്ടിത്തെറി; സാബു എം ജേക്കബിനൊപ്പം എന്‍ഡിഎയിലേക്ക് ഇല്ലെന്ന് ഒരു വിഭാഗം; പാര്‍ട്ടി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്ന് ചില നേതാക്കള്‍