മറ്റുള്ള സ്ഥലത്തൊക്കെ സ്ത്രീകള്‍ ചൊവ്വയിലേക്ക് പോകാനുള്ള തയ്യാറെടുപ്പാണ്, ഇവിടെ ഇപ്പോഴും ലിംഗപരിശോധനയാണ്; രൂക്ഷവിമര്‍ശനവുമായി തപ്സി പന്നു

വനിതാ കായികതാരങ്ങളുടെ ലിംഗപരിശോധന നടത്തുന്നുണ്ടെന്ന വാര്‍ത്ത അറിഞ്ഞ് ഞെട്ടിയെന്ന്് തപ്സി പന്നു. താന്‍ അഭിനയിക്കുന്ന രശ്മി റോക്കറ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ഇക്കാര്യം അറിഞ്ഞതെന്ന് താരം പറഞ്ഞു. എന്നാല്‍ ഈ പരിശോധന സ്ത്രീകള്‍ക്ക് മാത്രമാണ് ബാധകം. മറ്റുള്ള സ്ത്രീകള്‍ ചൊവ്വയിലേക്ക് പോകനുള്ള തയ്യാറെടുപ്പാണ് എന്നാല്‍ ഇവിടെ സ്ത്രീയാണെന്ന് തെളിയിക്കേണ്ട അവസ്ഥയാണ് തപ്സി വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നടിയുടെ വാക്കുകള്‍ ഇങ്ങനെ

അസബന്ധമായ പലതും കായിക മേഖലയില്‍ സംഭവിക്കുന്നുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. കാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണിത്. കഴിഞ്ഞ ഒളിമ്പിക്സിലും നടന്നുവെന്ന് വളരെ ഞെട്ടലോടെയാണ് ഞാന്‍ മനസിലാക്കിയത്. സിത്രീയെന്ന വ്യക്തിത്വം മനസിലാക്കിയാല്‍ മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ പറ്റൂ എന്ന അവസ്ഥയാണ്. എന്നാല്‍ ഈ പരിശോധന സ്ത്രീകള്‍ക്ക് മാത്രമാണ് ബാധകം.

മറ്റുള്ളവര്‍ ചെവ്വയിലേക്ക് വരെ പോകാനുള്ള തയ്യാറെടുപ്പാണ് എന്നാല്‍ ഇവിടെയോ.’ രാജ്യാന്തര തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഓടാനാഗ്രഹിക്കുന്ന കഥാപാത്രത്തെയാണ് രശ്മി റോക്കറ്റില്‍ താപ്സി അവതരിപ്പിക്കുന്നത്. എന്നാല്‍ ലിംഗപരിശോധനയില്‍ പരാജയപ്പെടുന്നതും അവസരം നിഷേധിക്കപ്പെടുന്ന കഥാപാത്രത്തിന്റെ ജീവിതം തന്നെ ഇല്ലാതാവുന്നതുമാണ് ചിത്രത്തിന്റെ കഥ. ആയുഷ് ഖുറാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ നേരത്തെ പുറത്ത് വന്നിരുന്നു.

Latest Stories

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു