'ലാല്‍ സാര്‍ അഭിനയിക്കുമ്പോള്‍ മുമ്പില്‍ ക്യാമറയുണ്ടെന്ന് അറിയുകയേ ഇല്ല, അതാണ് ലാല്‍ സാര്‍ മാജിക്'; സൂര്യ

തമിഴ് നടന്‍ സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന കാപ്പാന്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇരുവരുടെയും ആരാധകര്‍. പ്രധാനമന്ത്രിയുടെ വേഷത്തില്‍ മോഹന്‍ലാലും ഒരു ആര്‍മി കമാന്‍ഡോയുടെ വേഷത്തില്‍ സൂര്യയും എത്തുന്ന ചിത്രം കെ.വി ആനന്ദാണ് സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ മുമ്പില്‍ ക്യാമറയുണ്ടെന്ന് അറിയുകയേ ഇല്ലെന്നും അത്രയ്ക്ക് മനോഹരമായിട്ടാണ് അദ്ദേഹം തന്റെ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നതുമെന്നാണ് സൂര്യ പറയുന്നത്. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ നടത്തിയ ഫെയ്‌സ്ബുക്ക് മെഗാലൈവിലാണ് സൂര്യ ഇക്കാര്യം പറഞ്ഞത്.

“അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട് വളര്‍ന്ന തലമുറയാണ് നമ്മുടേത്. കിലുക്കം, കിരീടം, സ്ഫടികം എന്നീ സിനിമകള്‍ കണ്ട് അതുപോലെ ചെയ്യാന്‍ ആഗ്രഹിച്ച ആളാണ് ഞാന്‍. നന്ദ, ഗജിനി , കാക്ക കാക്ക എന്നീ സിനിമകള്‍ക്കൊക്കെ അദ്ദേഹം പ്രചോദനമാണ്. ലാല്‍ സാര്‍ അഭിനയിക്കുമ്പോള്‍ മുമ്പില്‍ ക്യാമറയുണ്ടെന്ന് അറിയുകയേ ഇല്ല, അതാണ് ലാല്‍ സാര്‍ മാജിക്.” സൂര്യ പറഞ്ഞു.

കാപ്പാന്റെ ഷൂട്ടിംഗിനിടെ കണ്ണിന് പരിക്ക് പറ്റിയെന്ന് വെളിപ്പെടുത്തിയ സൂര്യ ചിത്രത്തിന്റെ വിശേഷങ്ങളും പങ്കുവെച്ചു. പ്രധാനമന്ത്രിയുടെ വേഷത്തിലാണ് സാര്‍ അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഞാന്‍. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് കാപ്പാന്‍ എന്ന ചിത്രം പറയുന്നത്. ചിത്രത്തില്‍ സാറിനൊപ്പമുള്ള ആദ്യ ഷോട്ട് അദ്ദേഹത്തിന് സല്യൂട്ട് നല്‍കുന്നതായിരുന്നു. അതൊരു അനുഗ്രഹമായി തോന്നുന്നു. ചിത്രം ഓഗസ്റ്റില്‍ റിലീസ് ചെയ്യും. മലയാളത്തില്‍ അഭിനയിക്കാന്‍ ഇരുന്നതാണ്. എന്നാല്‍ അവസാന നിമിഷം അത് നടന്നില്ല. എല്ലാം ശരിയായി വരുകയാണെങ്കില്‍ തീര്‍ച്ചയായും മലയാളത്തില്‍ അഭിനയിക്കുമെന്നും സൂര്യ പറഞ്ഞു.

https://www.facebook.com/ActorMohanlal/videos/580463045764762/?__xts__[0]=68.ARBXwBzaM0xKCuEoMxHHQZ2TMbSt8pgFv_J2aXpFibKi7dUKMWknITkss3NleT_5JKcUYQlhyBEpjJjV4XHmif0nh_MfA9oT0EdOebDuqBSem-iIMz5lKYMVGHwYWxyR9ycKju5NAGjdraMYcjUuYDURfvMd9dv4PU23dqWqsIfnEaZyYEYpNwbpG2EOb8FnjheR7Yu8FOajSlaAArGBFDfrJXa0gy0eXCpU5UFJHHVX7YpSy3MgU8BdZsNeNgAaLjWP2XyuccrQOcm6R-FhrDw_9JQXiYQa4k2FIMaWW4HHUtdFfAGpsiS5am-Hh5k5Sh70CP6Aq2-9rnjW6jUWWHjqFneZmpQAkU8&__tn__=-R

Latest Stories

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ