ഈ വസ്ത്രം ധരിക്കാന്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു, കുറേ ഭാരം കുറച്ചു: ആക്ഷനിലെ ഗ്ലാമര്‍ വേഷത്തെ കുറിച്ച് തമന്ന

വിശാലിനെ നായകനാക്കി സുന്ദര്‍ സി. സംവിധാനം ചെയ്ത ചിത്രമാണ് ആക്ഷന്‍. തമന്നയും മലയാളി നടി ഐശ്വര്യ ലക്ഷ്മിയുമായിരുന്നു ചിത്രത്തിലെ നായികമാര്‍. ചിത്രത്തില്‍ സ്‌പൈ ഏജന്റ് ആയിട്ടാണ് വിശാലും തമന്നയും എത്തിയത്. ചിത്രത്തിലെ തമന്നയുടെ ആതീവ ഗ്ലാമര്‍ വസ്ത്രത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അശ്ലീലമായ അടിക്കുറിപ്പുകളോടെയാണ് അധികവും ഇവ പ്രചരിക്കപ്പെട്ടത്. ഗാനരംഗത്തിലെ ആ ഗ്ലാമര്‍ വസ്ത്രം ധരിക്കാന്‍ തനിക്ക് ആശങ്കയുണ്ടായിരുന്നു എന്നാണ് തമന്ന പറയുന്നത്.

ആദ്യമായാണ് ഇങ്ങനെയൊരു വസ്ത്രം ധരിക്കുന്നത്. അതിനാല്‍ ആശങ്കയുണ്ടായിരുന്നു. ഇത്തരം വസ്ത്രങ്ങള്‍ക്ക് പ്രത്യേക ശരീരം തന്നെ ആവശ്യമാണ്. ഇതിനായി ഞാന്‍ ഡയറ്റ് ചെയ്ത് കുറേ ഭാരം കുറയ്ക്കുകയുണ്ടായി. അതിനു ശേഷമാണ് ഈ വസ്ത്രം ധരിച്ചത്. നോര്‍മല്‍ സൈസില്‍ ആയിരുന്നെങ്കില്‍ ഇതെനിക്ക് ചേരില്ലായിരുന്നു.” തമന്ന പറഞ്ഞു.

ചിത്രത്തിന്റെ താരത്തിന്റെ ഹോട്ട് ലുക്ക് ഏറെ വിമര്‍ശിപ്പെടുന്നുണ്ട്. നല്ല സംവിധായകരുടെ ചിത്രങ്ങളിലഭിനയിക്കാനും നല്ല കഥകളില്‍ മാത്രം വിശ്വാസമര്‍പ്പിക്കാനുമാണ് തമന്നയ്ക്ക് ആരാധകര്‍ നല്‍കുന്ന ഉപദേശം.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍