കുളിക്കുമ്പോഴുള്ള എന്റെ വിചിത്ര സ്വഭാവം, ശരീരം മുഴുവനായും തൊട്ട് നോക്കും, നന്ദി പറയും: തമന്ന

താന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് തന്റെ ശരീരത്തെയാണെന്ന് നടി തമന്ന. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തമന്ന ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് സംസാരിച്ചത്. വീട്ടിലെത്തിയാല്‍ വിചിത്രമായ കാര്യങ്ങളാണ് താന്‍ ചെയ്യുക. കുളിക്കുമ്പോള്‍ എല്ലാ അവയവങ്ങളും തൊട്ട് നോക്കി നന്ദി പറയും. മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യം എന്നായിരുന്നു തന്റെ ചിന്ത. എന്നാല്‍ അങ്ങനെയല്ലെന്ന് മനസിലാക്കി എന്നാണ് തമന്ന പറയുന്നത്.

ഞാന്‍ എന്റെ ശരീരത്തെ നന്നായി സ്‌നേഹിക്കുന്ന ഒരാളാണ്. ഷൂട്ട് കഴിഞ്ഞ് വീട്ടിലെത്തിയാല്‍ കുളിക്കുമ്പോള്‍ ശരീരത്തിലെ എല്ലാ അവയവങ്ങളോടും നന്ദി പറയും. കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് വിചിത്രമായി തോന്നാം. പക്ഷേ നോക്കൂ, എന്തുകൊണ്ട് അങ്ങനെ ചെയ്തുകൂടാ? ദിവസവും ഞാനിത് ചെയ്യാറുണ്ട്. ശരീരത്തിലെ എല്ലാ അവയവങ്ങളെയും തൊട്ടുനോക്കും. അങ്ങനെയാണ് ഞാന്‍ നന്ദി പ്രകടിപ്പിക്കുക.

ഈ ശരീരത്തില്‍ എനിക്കൊപ്പം ഉള്ളതിന് നന്ദി പറയും. മെലിഞ്ഞിരിക്കുന്നതാണ് എന്റെ സൗന്ദര്യമെന്ന് ഞാന്‍ വിചാരിച്ച സമയമുണ്ടായിരുന്നു. പക്ഷേ പിന്നീട് അത് ശരിയല്ലെന്നും അങ്ങനെയിരിക്കുന്നത് എനിക്ക് തന്നെ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും ഞാന്‍ തിരിച്ചറിഞ്ഞു. സൗന്ദര്യത്തെ കുറിച്ചുള്ള തന്റെ സങ്കല്‍പ്പങ്ങള്‍ കാലങ്ങള്‍ കൊണ്ട് പരുവപ്പെട്ടതാണ് എന്നാണ് തമന്ന പറയുന്നത്.

അതേസമയം, അടുത്തിടെ തമന്നയുടെ പേര് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നടന്‍ വിജയ് വര്‍മ്മയുമായുള്ള പ്രണയവും ബ്രേക്കപ്പുമെല്ലാമാണ് ചര്‍ച്ചയായത്. റൊമാന്റിക് ഡിന്നര്‍ ഡേറ്റുകളിലും പരിപാടികളിലും പ്രത്യക്ഷപ്പെട്ടിരുന്ന ഇരുവരും തമ്മില്‍ പിരിഞ്ഞുവെന്ന തരത്തില്‍ അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനോട് താരങ്ങള്‍ പ്രതികരിച്ചിരുന്നില്ല.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി