പ്രഭാസിന് ശരിക്കും തന്റെ ചുറ്റുമുള്ള താരപദവിയെ കുറിച്ച് യാതൊരു അറിവുമില്ല: തമന്ന

നടന്‍ പ്രഭാസിന്റെ ആതിഥ്യമര്യാദയെ കുറിച്ച് പല സഹതാരങ്ങളും സംസാരിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തിലും പ്രഭാസ് ഒരു രാജാവ് തന്നെയാണ് എന്നാണ് നടി തമന്ന ഇപ്പോള്‍ പറയുന്നത്. തനിക്ക് ചുറ്റുമുള്ള താരപദവിയെ കുറിച്ച് യഥാര്‍ഥത്തില്‍ പ്രഭാസിന് ഒരു അറിവും ഇല്ലെന്നും തമന്ന പറയുന്നുണ്ട്.

ആതിഥ്യമര്യാദയുടെ കാര്യത്തില്‍ പ്രഭാസ് എല്ലാവരോടും ഒരു പോലെയാണ്. മുപ്പത് വിഭവങ്ങളൊരുക്കി സല്‍കരിക്കുന്ന പണക്കാരനായിട്ടല്ല, പകരം ആളുകളെ അത്രയും സ്പെഷ്യലായി കാണുന്നതാണ് പ്രഭാസിന്റെ രീതി. ഭ്രാന്തമായ, അതല്ലെങ്കില്‍ ഒരു കാന്തികത തോന്നുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേത്.

ശരിക്കും ഒരു രാജാവിന്റേത് എന്ന പോലെ തോന്നുന്ന സ്വഭാവമാണ് നടന്റേത്. ആളുകള്‍ക്കിടയില്‍ താന്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചോ തനിക്ക് ചുറ്റുമുള്ള താരപദവിയെ കുറിച്ചോ പ്രഭാസിന് യഥാര്‍ഥത്തില്‍ യാതൊരു അറിവുമില്ല എന്നാണ തമന്ന പറയുന്നത്.

‘ബഹുബലി’ ആദ്യ ഭാഗത്തില്‍ പ്രഭാസിന്റെ നായികയായി തമന്ന വേഷമിട്ടിരുന്നു. സിനിമയിലൂടെ തുടങ്ങിയ സൗഹൃദം താരങ്ങള്‍ തുടര്‍ന്നു പോകുന്നുമുണ്ട്. ബാഹുബലി മാത്രമല്ല, ‘റിബല്‍’ എന്ന ചിത്രത്തിലും തമന്നയും പ്രഭാസും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

Latest Stories

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ

'ആരോപണം അടിസ്ഥാനരഹിതം, മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല'; കമ്പി മാറിയിട്ടെന്ന പരാതിയിൽ അസ്ഥിരോഗവിഭാഗം മേധാവി