'ധൈര്യം ഇല്ലാത്തതു കൊണ്ട് മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്ക് കണ്ടില്ല, പ്രിയദര്‍ശന്‍ സാറിന്റെ ചിത്രത്തില്‍ പേര് വന്നതു തന്നെ വലിയ കാര്യം'; ശ്യാം പുഷ്‌കരന്‍

മലയാള സിനിമയില്‍ ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രമാണ് ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം. കണ്ടുപഴകിയ രംഗങ്ങളും തമാശകളും മാറ്റി നിര്‍ത്തി ഇടുക്കിയുടെ  മനോഹാരിതയില്‍ പിറന്ന ചിത്രം തികച്ചും വ്യത്യസ്തമായ ഒരു സിനിമ അനുഭവമാണ് പ്രേക്ഷകന് സമ്മാനിച്ചത്. മലയാളത്തില്‍ ഏറെ നിരൂപക-പ്രേക്ഷക പ്രശംസകള്‍ നേടിയ ചിത്രം തമിഴില്‍ നിമിര്‍ എന്ന പേരില്‍ റീമേക്ക് ചെയതിരുന്നു. പ്രിയദര്‍ശനാണ് നിമിര്‍ സംവിധാനം ചെയ്തത്. എന്നാല്‍, നിമിര്‍ കാണാന്‍ തനിക്ക് ധൈര്യമില്ല എന്നാണ് ശ്യാം പുഷ്‌കരന്‍ പറയുന്നത്.

“നിമിര്‍ കണ്ടിട്ടില്ല. കാണേണ്ട എന്ന് പലരും പറഞ്ഞു, അതുകൊണ്ട് കാണാന്‍ ശ്രമിച്ചിട്ടില്ല. പ്രിയന്‍ സാറിന്റെ പടത്തില്‍ നമ്മുടെ ഒരു ടൈറ്റില്‍ കാര്‍ഡ് വരുന്നത് ഭയങ്കര രസമായത് കൊണ്ട് അതുവരെ ഞാന്‍ കണ്ടു, സ്റ്റോറി ബൈ ശ്യാം പുഷ്‌കരന്‍ എന്ന് എഴുതി കാണിക്കുന്നത് വരെ കണ്ടിട്ടുണ്ട്. നിമിര്‍ കാണാന്‍ ധൈര്യമില്ലാത്തത് കൊണ്ടാണ് കാണാതിരുന്നത്. പ്രിയന്‍ സാര്‍ നമുക്ക് ഇഷ്ടമുള്ള ഒരു സംവിധായകന്‍ ആയതുകൊണ്ടും മോശം ആയെന്ന് ആളുകള്‍ പറഞ്ഞതുകൊണ്ടുമാണ് ആ ധൈര്യം ലഭിക്കാതിരുന്നത്.” ശ്യാം പുഷ്‌കരന്‍ പറഞ്ഞു.

മികച്ച തിരക്കഥക്കുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ ശ്യാം പുഷ്‌കരന് നേടിക്കൊടുക്കുകയും മികച്ച മലയാള സിനിമക്കുള്ള ദേശീയ പുരസ്‌കാരം നേടുകയും ചെയ്തിട്ടുള്ള ചിത്രമാണ് മഹേഷിന്റെ പ്രതികാരം. 2016 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍, അലന്‍സിയര്‍, അനുശ്രീ, അപര്‍ണ്ണ ബാലമുരളി, സൗബിന്‍ ഷാഹിര്‍ തുങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ഒരുങ്ങിയ കഴിഞ്ഞ മാസം റ്ിലീസ് ചെയ്ത കുമ്പളങ്ങി നൈറ്റ്‌സും മികച്ച് പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ