അതൊന്നും ശരിയാവില്ല, ഒറ്റവാക്ക് , മമ്മൂട്ടി ദേഷ്യത്തില്‍ ഫോണ്‍ കട്ട് ചെയ്തു: സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍

മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകളാണ് ഒരുക്കിയ സ്വര്‍ഗ്ഗ ചിത്ര അപ്പച്ചന്‍ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ താന്‍ നിര്‍മ്മിച്ച ‘വേഷം’ എന്ന സിനിമ ആദ്യം മമ്മൂട്ടി എന്ന നടന്‍ സ്വീകരിക്കാതിരുന്നതിനെ കുറിച്ചുള്ള അനുഭവങ്ങള്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെയ്ക്കുകയാണ് അദ്ദേഹം്. വിഎം വിനു- ടി എ റസാഖ് – മമ്മൂട്ടി ടീമിന്റെ 2004ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ‘വേഷം’.

തിരക്കഥാകൃത്ത് ടിഎ റസാഖ് എന്റെ അടുത്ത സുഹൃത്താണ്. ഒരു ദിവസം റസാഖും, സംവിധായകന്‍ വിനുവും എന്റെ വീട്ടിലെത്തി. ‘ചേട്ടാ നമുക്ക് ഒരു ചെറിയ കഥ കിട്ടിയിട്ടുണ്ട് അത് മമ്മുക്ക ചെയ്താലേ ശരിയാകൂ. മമ്മുക്കയെ ഓര്‍ത്തപ്പോള്‍ ആദ്യം മനസ്സിലേക്ക് വന്നത് ചേട്ടനെയാണ്. നിങ്ങള്‍ പറഞ്ഞാല്‍ ഇത് നടക്കും’. ഞാനും മമ്മുക്കയും തമ്മിലുള്ള അടുപ്പം സിനിമയിലുള്ളവര്‍ക്കറിയാം.

ചേട്ടനും, അനിയനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് അവര്‍ പറഞ്ഞത്. കഥ കേട്ടപ്പോള്‍ എനിക്കും ഇഷ്ടപ്പെട്ടു. ചേട്ടാ മമ്മുക്കയെ ഒന്ന് വിളിക്കാമോ. റസാഖ് പറഞ്ഞു. ഞാന്‍ അകത്തു പോയി മമ്മുക്കയെ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍ നിരാശയായിരുന്നു ഫലം. അതൊന്നും ശരിയാവില്ലെന്ന് പറഞ്ഞു ഫോണ്‍ ദേഷ്യത്തില്‍ കട്ട് ചെയ്തു.

ചങ്ങനാശ്ശേരിയില്‍ ‘കാഴ്ച’യുടെ സെറ്റിലായിരുന്നു അദ്ദേഹം. ദേഷ്യത്തില്‍ സംസാരിച്ചത് ഇവരോട് പറയാന്‍ തോന്നിയില്ല. മമ്മുക്ക ലൊക്കേഷനിലാണ് രാത്രി വിളിക്കാനാണ് പറഞ്ഞത് എന്ന് ഞാന്‍ കളവ് പറഞ്ഞു’. അതാണ് ‘വേഷം’ സിനിമയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരിക.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ