മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് എന്റെ ആ പാട്ട് കൂടുതൽ കേട്ടത്: സുഷിൻ ശ്യാം

മലയാളത്തിൽ എപ്പോഴും മികച്ച ക്വാളിറ്റിയുള്ള സംഗീതം പ്രേക്ഷകന് തന്നുകൊണ്ടിരിക്കുന്ന സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ഒരു സിനിമയ്ക്ക് അതിന്റെ മൂഡ് പ്രേക്ഷകനിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിൽ സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും വളരെയേറെ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ ചില സിനിമകളിലെ പശ്ചാത്തല സംഗീതം പ്രേക്ഷകർ എപ്പോഴും ഓർത്തുവെക്കാറുണ്ട്.

സുഷിൻ ഈ വർഷം ചെയ്തതിൽ മഞ്ഞുമ്മൽ ബോയ്സ്, ആവേശം എന്നീ സിനിമകൾ ബ്ലോക്ക്ബസ്റ്ററുകളാണ്, രണ്ട് ചിത്രവും 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്കിലും സുഷിൻ ആയിരുന്നു. ഇപ്പോഴിതാ ആവേശത്തിലെ പാട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് സുഷിൻ ശ്യാം.

“സിനിമയ്ക്കും സംഗീതത്തിനും കാലത്തിനനുസരിച്ചു മാറ്റമുണ്ടാകും. ഉണ്ടായേ തീരൂ. കൂടുതൽ ആൾക്കാർ കേൾക്കുമ്പോൾ പാട്ടു ഹിറ്റാകും. വാണിജ്യ തലത്തിൽ നോക്കുമ്പോൾ അതാണ് വേണ്ടത്. പാട്ടു ഹിറ്റാകുമ്പോൾ അതു സിനിമ കൂടുതൽ ആളുകളിലേക്കെത്താൻ കൂടിയുള്ള വഴിയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ‘ഇല്ലുമിനാറ്റി’ എന്ന പാട്ട് കേട്ടത്. ആളുകളെ ആകർഷിക്കാൻ കഴിയുന്നതാകണം സിനിമയിലെ ഗാനങ്ങൾ

ഹുക്ക് എന്ന രീതി പടിഞ്ഞാറ് നിന്ന് വന്നതാകാം. പണ്ടത്തെ പാട്ടുകളിൽ പല്ലവി ആവർത്തിച്ചു വരുന്നതുപോലെ ഇപ്പോൾ ഹുക്കുകളാണ് ട്രെൻഡ്. 8-10 വർഷം കഴിഞ്ഞാൽ മറ്റൊരു രീതി വന്നേക്കാം. അത്രയേയുള്ളു. മാലിക്കിലെ ‘തീരമേ തീരമേ…’ എന്ന പാട്ട് മറ്റൊരു ശൈലിയല്ലേ. സിനിമയ്ക്കു ചേർന്ന വിധത്തിൽ പാട്ടൊരുക്കുകയെന്നതാണ് പ്രധാനം. സംഗീതമാണ് എൻ്റെ മേഖല.

സാഹിത്യത്തിൽ ശ്രദ്ധിക്കാറുണ്ടോ എന്നു ചോദിച്ചാൽ അല്ലെന്നായിരിക്കും ഉത്തരം. പക്ഷേ, എന്താണ് എന്റെ പാട്ടിൽ വേണ്ടതെന്ന് എനിക്കറിയാം. എനിക്ക് നന്നായി അറിയാവുന്ന എഴുത്തുകാരാണ് എന്റെ സംഗീതത്തിന് വരികളെഴുതുന്നത്. അവർക്കെന്നെയും എനിക്കവരെയും നല്ല വിശ്വാസവുമാണ്.” എന്നാണ് മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സുഷിൻ ശ്യാം പറഞ്ഞത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്