അത് ഒറ്റവിരലിൽ വായിച്ച് ചെയ്തത്, സംഭവം വൻ ഹിറ്റായി: സുഷിൻ ശ്യാം

മലയാളത്തിൽ എപ്പോഴും മികച്ച ക്വാളിറ്റിയുള്ള സംഗീതം പ്രേക്ഷകന് തന്നുകൊണ്ടിരിക്കുന്ന സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ഒരു സിനിമയ്ക്ക് അതിന്റെ മൂഡ് പ്രേക്ഷകനിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിൽ സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും വളരെയേറെ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ ചില സിനിമകളിലെ പശ്ചാത്തല സംഗീതം പ്രേക്ഷകർ എപ്പോഴും ഓർത്തുവെക്കാറുണ്ട്.

അധികം ആലോചനകൾ ഒന്നുമില്ലാതെ, ഒറ്റവിരലിൽ വായിച്ച ഒന്നായിരുന്നു ‘അഞ്ചാം പാതിര’ എന്ന സിനിമയുടെ പശ്ചാത്തല സംഗീതം എന്നാണ് സുഷിൻ ശ്യാം പറയുന്നത്. ഒരുപാട് ആലോചനകൾക്ക് ശേഷം ചെയ്യുന്നതൊന്നും പ്രേക്ഷകർക്ക് അധികം ഇഷ്ടമാവാറില്ല എന്നാണ് സുഷിൻ പറയുന്നത്.

അത് വെറുതെ റാൻഡമായി ചെയ്‌തതാണ്‌. ഒരുപാട് ചിന്തിച്ച് ചെയ്യുന്നതൊന്നും ആളുകൾക്ക് ഇഷ്ട്‌ടപ്പെടില്ല. ഒറ്റവിരലിൽ വായിച്ചതാണ് അഞ്ചാം പാതിരയിലെ മ്യൂസിക്. മനസിൽ എന്താണോ വന്നത് അത് ചുമ്മാ അങ്ങ് ചെയ്‌തു. പക്ഷേ അത് ഇങ്ങനെ ഹിറ്റായി പോകുമെന്ന് ഞാൻ വിചാരിച്ചില്ല.

ആളുകൾക്ക് സിമ്പിൾ പരിപാടികൾ ഭയങ്കര ഇഷ്ട‌മാണ്. ജിംഗിൾ പോലത്തെ മ്യൂസിക്കാണല്ലോ. ഒരു ലൂപ്പിലിങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്. ബേസിക്കായി ഒരു ബീറ്റുണ്ട്. അതിൻ്റെ മുകളിൽ ഒരു മെയ്‌ൻ മെലഡിയും കൂടി വന്നാലെ ആളുകൾക്ക് ഹുക്കാവുകയുള്ളൂ. ആക്‌സിഡന്റ്ലി വരുന്ന സാധനങ്ങളാണ് മിക്കവാറും കേറി കത്തുന്നത്.” എന്നാണ് ക്ലബ്ബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സുഷിൻ ശ്യാം പറയുന്നത്.

ഇനി വരാനിരിക്കുന്നതിൽ താൻ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ നോക്കുന്ന രണ്ട് സിനിമകളാണ് മഞ്ഞുമ്മൽ ബോയ്സും, ആവേശവുമെന്ന് സുഷിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

“ഇനി വരാനിരിക്കുന്നതിൽ എൻ്റെ ഏറ്റവും എക്സൈറ്റ്‌മെൻ്റ് തോന്നിപ്പിക്കുന്ന പ്രൊജക്റ്റുകളാണ് മഞ്ഞുമ്മൽ ബോയ്‌സും ആവേശവും. മഞ്ഞുമ്മൽ ബോയ്‌സ് മലയാളം ഇൻഡസ്ട്രിയുടെ സീൻ കുറച്ച് മാറ്റും. ഒരു ബിൽഡപ്പിന് വേണ്ടി പറയുകയല്ല. മ്യൂസിക്കിൻ്റെ കാര്യത്തിലും എനിക്ക് ഭയങ്കര എക്സൈറ്റ്മെന്റുണ്ട്. കുറച്ചധികം എഫേർട്ട് ഇടാനായി ഞാൻ പ്ലാൻ ചെയ്യുന്നുണ്ട്” എന്നാണ് സുഷിൻ പറഞ്ഞത്.

‘രോമാഞ്ചം’ എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആവേശം’. ഫഹദ് ഫാസിലാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ‘ജാനേമൻ’ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസ ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്‌ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്‌ണു രഘു തുടങ്ങീ യുവതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്