റോക്കട്രിയില്‍ അഭിനയിക്കാന്‍ സൂര്യയും ഷാരൂഖ് ഖാനും ഒരു പൈസ പോലും വാങ്ങിയില്ല: മാധവന്‍

നമ്പി നാരായണന്റെ ജീവിതം പ്രമേയമാക്കി നടന്‍ മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോക്കട്രി: ദ നമ്പി എഫക്റ്റ്. നമ്പി നാരായണനായി മാധവന്‍ തന്നെയാണ് എത്തുന്നത്. ബഹുഭാഷാ ചിത്രമായി ഒരുങ്ങിയിരിക്കുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ ഷാരൂഖ് ഖാനും തമിഴ് പതിപ്പില്‍ സൂര്യയും അതിഥി വേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോഴിതാ ഇവരെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് മാധവന്‍.
ഷാരൂഖ് ഖാനും സൂര്യയും തന്റെ കയ്യില്‍ നിന്ന് ഒരു പൈസ പോലും പ്രതിഫലമായി വാങ്ങാതെയാണ് ഒപ്പം അഭിനയിച്ചതെന്നാണ് മാധവന്‍ പറഞ്ഞിരിക്കുന്നത്. അഭിനയിച്ചതിനോ കാരവാനിനോ കോസ്റ്റ്യൂമിനോ അസിസ്റ്റന്റുകള്‍ക്കോ ഒന്നും അവര്‍ പണം വാങ്ങിയില്ല. സ്വന്തം കയ്യില്‍ നിന്ന് പണമെടുത്താണ് സൂര്യ മുംബൈയിലെ ലൊക്കേഷനിലെത്തിയത്. അദ്ദേഹം പറഞ്ഞു.

2018-ല്‍ സീറോ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഷാരൂഖിനോട് ഈ പടത്തേക്കുറിച്ച് പറയുന്നത്. എന്തെങ്കിലും ഒരു വേഷം ഈ സിനിമയില്‍ വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്ന് ഡേറ്റ് വേണമെന്ന് അദ്ദേഹം ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു’. മാധവന്‍ പറഞ്ഞു.

ചിത്രത്തില്‍ സൂര്യയും ഷാരൂഖ് ഖാനുമായിത്തന്നെയാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്. മാധവന്റെ ആദ്യ സംവിധാന സംരംഭമാണ് റോക്കട്രി. മലയാളി വ്യവസായി വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്‌ചേഴ്‌സ് ചിത്രത്തിന്റെ നിര്‍മാണ പങ്കാളികളാണ്. വര്‍ഗീസ് മൂലന്‍ പിക്‌ചേഴ്‌സിനൊപ്പം മാധവന്റെ ട്രൈകളര്‍ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ 27th ഇന്‍വെസ്റ്റ്‌മെന്റ്‌സും ചേര്‍ന്നാണ് റോക്കട്രി നിര്‍മിച്ചിരിക്കുന്നത്. ചിത്രം ജൂലൈ ഒന്നിന് തീയേറ്ററുകളില്‍ എത്തും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ