അധികാരം വെറും പദവിയല്ലെന്ന് തെളിയിച്ചു; എം കെ സ്റ്റാലിന് അഭിനന്ദനവുമായി സൂര്യയും ജ്യോതികയും

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അഭിനന്ദനവുമായി സൂര്യയും ജ്യോതികയും. നരിക്കുറവര്‍, ഇരുളര്‍ തുടങ്ങിയ ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട 282 പേര്‍ക്ക് പട്ടയവും ജാതി സര്‍ട്ടിഫിക്കറ്റും നല്‍കിയ നടപടിയ്ക്കാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രശംസയറിയിച്ചത്.

മുഖ്യമന്ത്രി നല്‍കിയത് വെറുമൊരു പട്ടയം മാത്രമല്ല,
കാലങ്ങളായി ഗോത്രവര്‍ഗക്കാര്‍ നേരിടുന്ന് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷകൂടെയാണെന്ന് സൂര്യ ട്വീറ്റ് ചെയ്തു.

പട്ടയങ്ങളും ജാതി സര്‍ട്ടിഫിക്കറ്റുകളും പ്രധാനപ്പെട്ട സര്‍ക്കാര്‍ സബ്സിഡികളും ഇരുളര്‍, കുറവര്‍ എന്നീ ഗോത്രവിഭാഗത്തിന് വിതരണം ചെയ്യുന്നത് മാനവികതയുടെ വിജയമാണ്, താങ്കളുടെ പ്രവൃത്തികള്‍ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ ഞങ്ങള്‍ക്കുള്ള വിശ്വാസം വളര്‍ത്തുന്നുവെന്നും, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിച്ചുകൊണ്ട് അധികാരം വെറും പദവി മാത്രമല്ലെന്ന് മുഖ്യമന്ത്രി തെളിയിച്ചുവെന്നും,
ജോതിക പറഞ്ഞു.

‘ഞങ്ങള്‍ ഇന്ത്യക്കാരാണ്, ആദ്യമായും ആത്യന്തികമായും’എന്ന അംബേദ്കറിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ജോതിക ഇന്‍സ്റ്റാഗ്രാമിലൂടെ
വിദ്യാഭ്യാസ മേഖലയില്‍ മുഖ്യമന്ത്രി കൊണ്ടുവന്ന മാറ്റങ്ങളെയും അദ്ദേഹത്തിന്റെ ഭരണത്തെയും അഭിനന്ദിക്കുകയും വരുന്ന തലമുറയ്ക്ക് പ്രചോദനമായിരിക്കുന്നതിന് നന്ദിയറിയിക്കുകയും ചെയ്തു.

Latest Stories

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ

ബധിരനും മൂകനുമായ മകനെ മുതലക്കുളത്തിലെറിഞ്ഞ് മാതാവ്; ആറ് വയസുകാരന്റെ മൃതദേഹം പകുതി മുതലകള്‍ ഭക്ഷിച്ച നിലയില്‍

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്