സുരേഷ് ഗോപിക്ക് എതിരായാണ് മാക്ട രൂപീകരിച്ചത്, എന്നാല്‍ പിന്നീട് എല്ലാ മാസവും അദ്ദേഹം മാക്ടയ്ക്ക് സംഭാവന നല്‍കി: കലൂര്‍ ഡെന്നിസ്

സുരേഷ് ഗോപിയുമായുണ്ടായ പിണക്കമാണ് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന മാക്ട തുടങ്ങാന്‍ കാരണമായതെന്ന് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസ്. സംഘടനയ്ക്ക് പിന്നീട് എല്ലാ മാസവും സംഭാവന നല്‍കാന്‍ മുന്നിട്ട് നിന്നയാളും സുരേഷ് ഗോപി തന്നെയാണെന്ന് കലൂര്‍ ഡെന്നിസ് ഫ്‌ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

“അന്നും ഇന്നും നിര്‍മ്മാതാക്കളെ ബഹുമാനിക്കണം, സ്നേഹിക്കണം എന്ന പക്ഷക്കാരനാണ് ഞാന്‍. എന്നാല്‍ താരങ്ങളുടെ ഇടപെടല്‍ അംഗീകരിക്കാന്‍ കഴിയില്ല. ഞാന്‍ തിരക്കഥ എഴുതിയ സിറ്റി പൊലീസ് സിനിമയുടെ ലൊക്കേഷനിലാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. സുരേഷ് ഗോപിയായിരുന്നു നായകന്‍. എന്നാല്‍ ആ സിനിമയുടെ ചിത്രീകരണം കുഴപ്പമില്ലാതെ പോയി. എന്റെ അടുത്ത സിനിമ കര്‍പ്പൂരദീപത്തിലും സുരേഷ് ഗോപിയായിരുന്നു നായകന്‍. അവിടെയും സുരേഷ് ഗോപിയും ഞാനും തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടായി. ഷൂട്ടിംഗ് മുടങ്ങി. നിര്‍മ്മാതാവ് പ്രതിസന്ധിയിലായി. ഇത് ഇങ്ങനെ പോയാല്‍ ശരിയാവില്ലെന്ന് എനിക്ക് തോന്നി. അപ്പോള്‍ തന്നെ ജോഷിയെ വിളിച്ചു. തിരക്കഥാകൃത്തുകളുടെ സംഘടന തുടങ്ങുന്നത് സംബന്ധിച്ച് ജോഷിയുമായി ആലോചിച്ചു. അദ്ദേഹം പറഞ്ഞു. തിരക്കഥാകൃത്തുകള്‍ക്ക് പുറമേ സംവിധായകരെ കൂടി ഉള്‍പ്പെടുത്തണമെന്ന് ജോഷി നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് മാക്ടയുണ്ടായെന്നും കലൂര്‍ ഡെന്നിസ് പറയുന്നു.

സുരേഷ് ഗോപിക്ക് എതിരായാണ് മാക്ട രുപീകരിച്ചത്. എന്നാല്‍ അന്ന് മുതല്‍ എല്ലാ മാസവും സുരേഷ് ഗോപി മാക്ടയ്ക്ക് ഡൊണേഷന്‍ നല്‍കി. ഞങ്ങളുടെ പിണക്കം ആറു മാസമേ നീണ്ടു നിന്നുള്ളൂ. ഡെന്നിസ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ