അതൊന്നും ജീവിതത്തില്‍ നടക്കില്ലെന്ന് കോടിയേരി പറഞ്ഞു; തെറ്റായ ധാരണയെന്ന് ഞാന്‍ തിരുത്തി: സുരേഷ് ഗോപി

കോടിയേരി ബാലകൃഷ്ണനുമായി സിനിമയെ ആസ്പദമാക്കി നടന്ന ഒരു സംഭാഷണത്തിന്റെ അനുഭവം പങ്കുവെച്ച് നടന്‍ സുരേഷ് ഗോപി. ‘ഒരിക്കല്‍ കോടിയേരി സാര്‍ ‘ഈ സിനിമയിലൊക്കെ കാണിക്കുന്നത് സിനിമയിലെ നടക്കൂ, ജീവിതത്തില്‍ നടക്കില്ല’ എന്ന് പറഞ്ഞു.

ഞാന്‍ അദ്ദേഹത്തെ വിളിച്ച് പറഞ്ഞിട്ടുണ്ട് തെറ്റായ ധാരണയാണ് സിനിമയില്‍ ജനങ്ങള്‍ കയ്യടിച്ച് ഒരു ഐതിഹാസികമായ പ്രകടനമായി കാണുന്നു എങ്കില്‍ നിങ്ങള്‍ സൂക്ഷിക്കുക. ജനം ആഗ്രഹിക്കുന്ന രീതിയിലേക്ക് പൊലീസ് വളരും, വളരേണ്ടി വരും എന്ന്. അദ്ദേഹം ചിരിച്ചു’ സുരേഷ് ഗോപി റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

സിനിമയിലെ പോലെ അനീതിയെ എതിര്‍ക്കുന്ന പൊലീസുകാരെയാണ് ജനം ആഗ്രഹിക്കുന്നത് എന്ന് സുരേഷ് ഗോപി പറഞ്ഞു. ‘ജനം ആഗ്രഹിക്കുന്ന പൊലിസ് അതാണ്. നന്മയുടെ കൂടെ മാത്രം നില്‍ക്കുന്ന പൊലീസ്.

തിന്മ ഇനി ഭരണത്തിന്റേത് ആണെങ്കില്‍ കൂടെ പോടാ പുല്ലേ എന്ന് പറയുന്ന പൊലീസ്. അത്തരമൊരു പൊലീസ് ആകാന്‍ ആഗ്രഹമുണ്ട്. അടുത്ത ജന്മത്തില്‍ ഒരു ഐ പി എസുകാരനാവാം.
നല്ല രാഷ്ട്രീയം ഉണ്ടാകട്ടെ. അതിനുള്ള വളര്‍ച്ച തുടങ്ങി കഴിഞ്ഞു. ആ കാലത്ത് ഭരത് ചന്ദ്രന്റെ മുഷ്ടിയുടെ കരുത്ത് വേണ്ടി വരില്ല’, സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Latest Stories

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍