രണ്ടും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു, എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍: സുരാജ് വെഞ്ഞാറമൂട്

മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ സുരാജ് വെഞ്ഞറാമൂട്. വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ചിത്രങ്ങളിലെ പ്രകടനത്തിനാണ് സുരാജ് അവാര്‍ഡിന് അര്‍ഹനായത്. രണ്ടും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു, അത് പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും സുരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

പുരസ്‌കാരങ്ങള്‍ നേടിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങളും സുരാജ് അറിയിച്ചു. കോവിഡ് കാലം മാറി തിയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രേക്ഷകര്‍ സിനിമ കാണാനെത്തുന്നത് പ്രതീക്ഷിച്ചിരിക്കുകയാണ് എന്നും താരം പറഞ്ഞു. നിലവില്‍ ജനഗണമന എന്ന സിനിമയുടെ ലൊക്കേഷനിലാണ് സുരാജ്.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ സിനിമയ്ക്ക് മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം രതീഷ് പൊതുവാള്‍ നേടി. സൗബിന്‍ ഷാഹിര്‍, സൂരജ്, മാല പാര്‍വതി, മേഘ മാത്യു തുടങ്ങിയ താരനിര ചിത്രത്തില്‍ അണിനിരന്നിരുന്നു. മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിച്ചത്.

നവാഗത സംവിധായകനായ എം.സി. ജോസഫ് സംവിധാനം ചെയ്ത സിനിമയാണ് വികൃതി. കൊച്ചി മെട്രോയില്‍ മദ്യപിച്ചു കിടന്നുറങ്ങിയെന്ന പേരില്‍ അപമാനിക്കപ്പെട്ട ശാരീരിക പരിമിതികളുള്ള അങ്കമാലി സ്വദേശി എല്‍ദോയുടെ കഥയാണ് ചിത്രം പറഞ്ഞത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ