പഴയ സുരാജിനെ കിട്ടാന്‍ ഇത് ഒഎല്‍എകസ് ഒന്നുമല്ലല്ലോ.. കുറേ നാളായി ഞാനും ആഗ്രഹിക്കുന്ന കാര്യമാണിത്: സുരാജ് വെഞ്ഞാറമൂട്

കോമഡി റോളുകള്‍ ചെയ്താണ് നടന്‍ സുരാജ് വെഞ്ഞാറമൂട് മലയാള സിനിമയില്‍ ശ്രദ്ധ നേടുന്നത്. പിന്നീട് ക്യാരക്ടര്‍ റോളുകളിലാണ് താരം തിളങ്ങിയത്. സീരിയസായ റോളുകള്‍ ചെയ്യുമ്പോള്‍ പഴയ സുരാജ് തിരികെ വരുമോ എന്ന ചോദ്യങ്ങള്‍ ഉയരാറുണ്ട്.

ഇത്തരം ചോദ്യങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സുരാജ് ഇപ്പോള്‍. ‘മദനോത്സവം’ എന്ന പുതിയ സിനിമയുടെ റിലീസിനോടനുബന്ധിച്ച് നടത്തിയ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു താരം. പഴയ സുരാജിനെ കിട്ടാന്‍ ഇത് ഒഎല്‍എകസ് ഒന്നുമല്ലല്ലോ എന്നാണ് താരം പറയുന്നത്.

”ആളുകളൊക്കെ എന്നോട് ചോദിക്കാറുണ്ട് സുരാജിപ്പോള്‍ ഭയങ്കര സീരിയസാണല്ലോ എന്ന്. ശരിക്കും കോമഡി വേഷങ്ങള്‍ കിട്ടാത്തത് കൊണ്ടാണ് ചെയ്യാത്തത്. കിട്ടിയതില്‍ ഏറ്റവും മികച്ചതെന്ന് തോന്നുന്ന സിനിമയാണിത്. അത് ഭംഗിയായി വന്നിട്ടുണ്ടെന്ന് കരുതുന്നു.”

”നിങ്ങള്‍ എല്ലാവരും ആഗ്രഹിക്കുന്നത് പോലെ ഞാനും കുറേ നാളായി ആഗ്രഹിക്കുന്ന കാര്യമാണ് അഴിഞ്ഞാടിയുള്ള ഒരു ഹാസ്യ സിനിമ. ആ ആഗ്രഹം ഈ സിനിമയിലൂടെ സാക്ഷാത്കരിക്കപ്പെടുകയാണ്. ഒരുപാട് ഷെയ്ഡുകളുള്ള ഒരു കഥാപാത്രമാണ് എന്റേത്.”

”സിനിമയില്‍ ഞാന്‍ മാത്രമല്ല മദനന്‍ വേറെ ഒരു മദനന്‍ കൂടെയുണ്ട്. എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിലുള്ള ഒരുപാട് പുതുമുഖങ്ങള്‍ ഈ സിനിമയിലുണ്ട്. എടുത്ത് പറയേണ്ടതാണ് സിനിമയില്‍ അമ്മായിയായി വരുന്ന കഥാപാത്രം പിന്നെ നായിക തുടങ്ങിയവരെയാണ്” എന്നാണ് സുരാജ് പറഞ്ഞു.

Latest Stories

ഇവരുടെ ധൈര്യത്തിലാണ് നമ്മള്‍ ഇറങ്ങിയിരിക്കുന്നത്; 42 കൊല്ലമായി വിട്ടിട്ടില്ല, ഇനി വിടത്തില്ല: മമ്മൂട്ടി

മൗലികാവകാശങ്ങളെ മാനിക്കാത്ത ഭരണകൂടം വലിയ വിപത്തായി മാറും

വരുന്നു അതിതീവ്രമഴ! വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും; അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് ഇങ്ങനെ

മൊബൈല്‍ ഫോണില്‍ കാണാന്‍ പാടില്ലാത്തത് കണ്ടു;യുവതിയെ മര്‍ദ്ദിച്ചിരുന്നു, ആക്രമണം കാറിനുവേണ്ടി ആയിരുന്നില്ല; ഒടുവില്‍ കുറ്റസമ്മതം നടത്തി രാഹുല്‍

'സിഎഎ ഇല്ലാതാക്കാൻ ധൈര്യമുള്ള ആരെങ്കിലും ഈ നാട്ടിൽ ജനിച്ചിട്ടുണ്ടോ'; വെല്ലുവിളിച്ച് പ്രധാനമന്ത്രി

മോഹന്‍ലാല്‍ സിനിമയിലെ ഐറ്റം ഡാന്‍സിന് വിമര്‍ശനങ്ങള്‍ ഏറെ കേട്ടു, ആ ഒറ്റ കാരണം കൊണ്ടാണ് അതില്‍ അഭിനയിച്ചത്; വെളിപ്പെടുത്തി കാജല്‍

'തെക്ക് വടക്കു'മായി വിനായകനും സുരാജും; നൻപകലിന് ശേഷം വീണ്ടും എസ്. ഹരീഷ്; ക്യാരക്ടർ ടീസർ പുറത്ത്

കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് നിയമത്തിലൂടെ പ്രബീര്‍ പുര്‍ക്കയസ്ത തിരിച്ചടി നല്‍കി; മാധ്യമപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന വിധിയെന്ന് മന്ത്രി പി രാജീവ്

ചരിത്രത്തിന് തൊട്ടരികെ ഭുവനേശ്വർ കുമാർ, മറികടക്കാൻ ഒരുങ്ങുന്നത് ഐപിഎൽ ഇതിഹാസത്തെ; ഭുവിക്കായി കൈയടിച്ച് ക്രിക്കറ്റ് ലോകം

ഓവറാക്കി ചളമാക്കിയോ? 'ഗുരുവായൂര്‍ അമ്പലനടയില്‍' എങ്ങനെ? പ്രേക്ഷക പ്രതികരണം