എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ട്, ആ സിനിമ ഭയങ്കര റിസ്‌കാണ്; തുറന്നുപറഞ്ഞ് സുരാജ്

‘ചട്ടമ്പിനാട്’ എന്ന സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ കോമഡി കഥാപാത്രമായിരുന്നു സൂരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമു. ഇപ്പോഴിതാ ദശമൂലം ദാമുവിനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് പുതിയ ചിത്രം വരികയാണ്. സംവിധാനം ചെയ്യുന്നത് രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ്.

ഒരിടവേളയ്ക്ക് ശേഷം കോമഡി വേഷത്തിലേക്കുള്ള ഈ തിരിച്ചുവരവിനെക്കുറിച്ചും ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്.

സുരാജിന്റെ വാക്കുകള്‍:

ഞാന്‍ ഒരുപാട് തവണ ആലോചിച്ച ശേഷമാണ് വീണ്ടും ദശമൂലം ദാമു എന്ന കഥാപാത്രമാകാന്‍ തയ്യാറായത്. ഈ ദൗത്യം ഏറ്റെടുത്തത് രതീഷ് പൊതുവാളാണ്. എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ട്. പ്രേക്ഷകര്‍ ഈ ചിത്രത്തില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ടാവും. അതുകൊണ്ടുതന്നെ ഇത്രയും ഹൈലൈറ്റ് ആയ ഒരു കഥാപാത്രത്തിനെ മാത്രം വെച്ചുകൊണ്ട് ഒരു സിനിമ ചെയ്യുക എന്ന് പറഞ്ഞാല്‍ തന്നെ ഭയങ്കര റിസ്‌കാണ്.

റിസ്‌കെടുത്താല്‍ വിജയം ഉണ്ടാകും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഒരു സംവിധായകനെ സംബന്ധിച്ച് ഒരു കഥാപാത്രത്തിന് വേണ്ടി ഒരാളെ തെരഞ്ഞെടുത്ത് ചെയ്യുമ്പോള്‍ അവര്‍ക്ക് അതില്‍ വലിയ ടാസ്‌കില്ല. എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള ആക്ടറെ കൊണ്ടുവന്ന് കഥാപാത്രം ചെയ്യിക്കുമ്പോള്‍ ആക്ടര്‍ക്കും ഡയറക്ടര്‍ക്കും അത് ചലഞ്ചിങ് തന്നെയാണ്. ആ ചലഞ്ച് നമ്മള്‍ അങ്ങനെ തന്നെ ഏറ്റെടുക്കുകയാണ്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്