എനിക്ക് ഏറ്റവും ഇഷ്ടമായത് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ; തുറന്നുപറഞ്ഞ് സുപ്രിയ മേനോന്‍

അടുത്തിടെ ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണെന്ന് നിര്‍മ്മാതാവ് സുപ്രിയ മേനോന്‍. റേഡിയോ മാങ്കോയുടെ സ്പ്പോട്ട് ലൈറ്റ് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് സുപ്രിയ ഇ്ക്കാര്യത്തെക്കുറിച്ച് മനസ്സുതുറന്നത്. ‘കുരുതിയല്ലാതെ ഒടിടിയില്‍ കണ്ട സിനിമ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ്. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട സിനിമയാണത്.

സിനിമ കണ്ട് പൃഥ്വിരാജ് സംവിധായകന്‍ ജിയോ ബേബിക്ക് മെസേജ് അയച്ചിരുന്നു. ഞാന്‍ നിമിഷക്കും മെസേജ് അയച്ചു. നിമിഷ വളരെ നന്നായി ചെയ്ത കഥാപാത്രമായിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അതല്ലാതെയും വേറെ സിനിമകള്‍ കണ്ടിട്ടുണ്ട്. എങ്കിലും ഒരു ഇംപാക്റ്റ് ഉണ്ടാക്കിയ ചിത്രമായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍.’ – സുപ്രിയ മേനോന്‍

നീംസ്ട്രീം എന്ന ഒടിടി പ്ലാറ്റ്‌ഫോമിലാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ നിമിഷ സജയന്‍, സുരാജ് വെഞ്ഞാറംമൂട് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

സാലു കെ തോമസ് ക്യാമറ ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സൂരജ് എസ് കുറുപ്പാണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, കലാസംവിധാനം ജിതിന്‍ ബാബു. നീംസ്ട്രീമിന് ശേഷം ചിത്രം ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തിരുന്നു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു