അന്ന് ഇന്ത്യയിലേക്ക് തിരിച്ചുപോകില്ലെന്ന് തീരുമാനിച്ചു; സണ്ണി ലിയോണ്‍

ഒരു കാലത്ത് ഇന്ത്യ വിട്ടു പോകാന്‍ തീരുമാനമെടുത്തിരുന്നുവെന്ന് നടി സണ്ണി ലിയോണ്‍ ചെറിയ പ്രായത്തില്‍ തന്നെ വധഭീഷണി വരെ നേരിട്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. . കരിയറിന്റെ ആരംഭകാലത്ത് തന്നെ എനിക്ക് നിരവധി ഹേറ്റ് മെയ്‌ലുകളും വധ ഭീഷണികളും വരുമായിരുന്നു.

അഡല്‍റ്റ് ഇന്‍ഡസ്ട്രിയിലേക്ക് ഞാന്‍ കടന്ന് വന്ന കാലഘട്ടത്തിലായിരുന്നു അത്. അതുകൊണ്ട് തന്നെ ഇതിലെല്ലാം മനം മടുത്ത് ഇന്ത്യയിലേക്ക് ഇനി തിരിച്ചു പോവില്ല എന്ന് തീരുമാനിച്ചു. സണ്ണി ലിയോണ്‍ പറയുന്നു.

‘ഇത്തരം കത്തുകള്‍ ലഭിക്കുന്ന സമയത്ത് എനിക്ക് 19, 20 വയസേ ഉള്ളൂ. ആ പ്രായത്തില്‍ അതൊക്കെ ബാധിക്കുമായിരുന്നു. ഞാന്‍ ഒറ്റയ്ക്കുമായിരുന്നു. ഇതൊന്നും കാര്യമാക്കേണ്ട എന്ന് പറയാന്‍ എനിക്ക് ആരും ഉണ്ടായിരുന്നില്ല,’ നടി പറഞ്ഞു.

അഡല്‍റ്റ് സിനിമാ രംഗത്ത് നടിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഡാനിയേല്‍ വെബര്‍ ആണ് ഭര്‍ത്താവ്. ഇരുവര്‍ക്കും മൂന്ന് മക്കളും ഉണ്ട്. ബോളിവുഡിന് പുറമെ ഇന്ന് തെന്നിന്ത്യന്‍ സിനിമകളിലും സണ്ണി ലിയോണ്‍ അഭിനയിക്കുന്നുണ്ട്.

മലയാള ചിത്രം മധുരരാജയില്‍ ഡാന്‍സ് നമ്പറുമായി സണ്ണി എത്തിയിരുന്നു, ഓ മൈ ഗോസ്റ്റ് ആണ് നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന തമിഴ് സിനിമ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ