ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

മലയാളത്തിൽ നിന്നും നിരവധി സിനിമകൾ റീമേക്ക് ചെയ്തിട്ടുള്ള സംവിധായകനും നടനുമാണ് സുന്ദർ. സി. മിന്നാരം, കാക്കകുയിൽ തുടങ്ങീ നിരവധി ചിത്രങ്ങളാണ് സുന്ദർ. സി തമിഴിലേക്ക് റീമേക്ക് ചെയ്തത്. എന്നാൽ ഇപ്പോഴിതാ താൻ അഭിനയിച്ച തലൈനഗരം എന്ന ചിത്രം മോഹൻലാലിന്റെ ‘അഭിമന്യു’ എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നെന്ന് താൻ ഈയടുത്താണ് തിരിച്ചറിഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുന്ദർ. സി

“മലയാളത്തിൽ നിന്നും ഒരുപാട് സിനിമകൾ ഞാൻ തമിഴിൽ റീമേക്ക് ചെയ്തിട്ടുണ്ട്. മിന്നാരം, കാക്കകുയിൽ ഇതൊക്കെ സംവിധാനം ചെയ്തു. സ്ഫടികം, വെള്ളിമൂങ്ങ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. പക്ഷേ ഞാൻ പോലും അറിയാതെ ഒരു റീമേക്ക് സിനിമയിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. തലൈനഗരം എന്ന സിനിമ ഒരു മലയാള സിനിമയുടെ റീമേക്കായിരുന്നു.

എല്ലാവരും പറഞ്ഞു, അഭിമന്യു എന്ന മലയാള സിനിമയുടെ റീമേക്കാണ് തലൈനഗരമെന്ന്. ആദ്യമൊന്നും ഞാൻ വിശ്വസിച്ചില്ല. കഴിഞ്ഞ വർഷം എന്റെ അമ്മയും ആ കാര്യം പറഞ്ഞപ്പോൾ അതൊന്ന് നോക്കാൻ തീരുമാനിച്ചു. വിക്കിപീഡിയ എടുത്ത് അഭിമന്യൂവിൻ്റെ പ്ലോട്ട് വായിച്ചു നോക്കി. ഇതുതന്നെയല്ലേ തലൈനഗരം എന്ന് എനിക്ക് അപ്പോൾ മനസിലായി.

പക്ഷേ സംവിധായകൻ സുരാജ് ഈ സിനിമയുടെ കഥ പറഞ്ഞപ്പോൾ അഭിമന്യുവിന്റെ കഥയാണെന്ന് പറഞ്ഞിരുന്നില്ല. ഇത് ഞാൻ നിർമിക്കുകയും ചെയ്തു. ഏറ്റവും വലിയ ഹൈലൈറ്റ് എന്താണെന്ന് വെച്ചാൽ തലൈനഗരത്തിൻ്റെ തെലുങ്ക് റീമേക്ക് റൈറ്റ്സ് ഞാൻ വേറൊരു പ്രൊഡക്ഷൻ ഹൗസിന് കൊടുത്തിരുന്നു. റീമേക്ക് പടത്തിൻ്റെ റീമേക്ക് റൈറ്റ്സ് കൊടുത്ത ഒരേയൊരു പ്രൊഡ്യൂസർ ഞാനായിരിക്കും.” എന്നാണ് സിനിമ വികടന് നൽകിയ അഭിമുഖത്തിൽ സുന്ദർ. സി പറഞ്ഞത്

സുന്ദർ സി സംവിധാനം ചെയ്ത അരണ്‍മനൈ 4 തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. തമന്നയും റാഷി ഖന്നയുമാണ് നായികമാരായി എത്തുന്നത്. അതേസമയം, നാലാം ഭാഗത്തില്‍ തമന്നക്കും റാഷിക്കുമൊപ്പം സന്തോഷ് പ്രതാപ്, രാമചന്ദ്ര രാജു, ഡല്‍ഹി ഗണേഷ്, ജയപ്രകാശ്, യോഗി ബാബു, വിടിവി ഗണേഷ്, കോവൈ സരളൈ, സിങ്കപ്പുലി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും