'നായകന്റെ മടിയിലിരുന്ന് അവൻ കഴിക്കുന്ന അതേ ഐസ്ക്രീം കഴിക്കണമെന്ന് പറഞ്ഞു, പറ്റില്ല സീൻ മാറ്റാൻ ഞാൻ പറഞ്ഞു, വേറെ ഐസ്ക്രീം വേണമെന്നും പറഞ്ഞു; ശോഭനയ്ക്കും ഇതേ അനുഭവം ഉണ്ടായി': സുഹാസിനി

മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഒരു കാലത്ത് നിറഞ്ഞു നിന്ന പ്രിയതാരമാണ് സുഹാസിനി. തമിഴിലെ പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് മണിരത്‌നത്തിന്റെ ഭാര്യ കൂടിയാണ് നടി. ക്യാമറയുടെ മുന്നിലും പിന്നിലുമെല്ലാം തന്റെ സാന്നിധ്യം അറിയിച്ച താരം തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും തുറന്ന് പറയാറുണ്ട്. ഒരു രംഗം ചെയ്യാൻ താൻ വിസമ്മതിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് സുഹാസിനി.

എബിപി സതേൺ റൈസിംഗ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അവർ. നായകന്റെ മടിയിലിരുന്ന് ഐസ് ക്രീം കഴിക്കുന്നതായിരുന്നു രംഗം. തന്നോട് നായകനറെ മടിയിലിരിക്കാൻ പറഞ്ഞപ്പോൾ താനത് നിരസിച്ചു എന്നാണ് സുഹാസിനി പറയുന്നത്.

‘എന്നോട് നായകന്റെ മടിയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു, ഞാൻ അത് നിരസിച്ചു. ഞാൻ പറഞ്ഞു ‘ഇത് ഒരു പാർക്കാണ്, ഇന്ത്യയിൽ 1981ൽ ഒരു സ്ത്രീയും ഒരു പാർക്കിൽ പുരുഷന്റെ മടിയിൽ ഇരിക്കില്ല, അതിനാൽ ഞാനും അങ്ങനെ ഇരിക്കില്ല’. അദ്ദേഹം ഒരു ഐസ്ക്രീം നക്കുന്നതും എനിക്ക് അത് നൽകുന്നതുമായ ഒരു ഷോട്ട് ഉണ്ടായിരുന്നു. ഞാൻ പറഞ്ഞു ഇല്ല, ഞാൻ അതേ ഐസ്ക്രീം കഴിക്കില്ല, സീൻ മാറ്റണം. എനിക്ക് മറ്റൊരു ഐസ്ക്രീം വേണം എന്നും പറഞ്ഞു. ഇതുകേട്ട് എന്റെ ഡാൻസ് ഡയറക്ടർ ആശ്ചര്യപ്പെട്ടു. അത് നിരസിക്കാൻ പാടില്ലാത്തത് പോലെ. ഞാൻ പറഞ്ഞു, തീർച്ചയായും എനിക്ക് ഒരു ഐസ്ക്രീം നിരസിക്കാം. ഞാൻ അത് തൊടില്ലെന്ന് പറഞ്ഞു’ സുഹാസിനി പറഞ്ഞു.

ഇത്തരം പ്രശ്നങ്ങളിൽ ഒറ്റയ്ക്കായിരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ തന്നെ പിന്തുണയ്ക്കുന്ന ഒരാളെ സെറ്റിലേക്ക് എത്തുന്നതിന് മുമ്പ് കണ്ടെത്താറുണ്ടെന്നും സുഹാസിനി പങ്കുവെച്ചു. ഇങ്ങനെയല്ലാതെ ഈ യുദ്ധങ്ങളിൽ നിങ്ങൾക്ക് ഒറ്റയ്ക്ക് വിജയിക്കാൻ കഴിയില്ലെന്നാണ് സുഹാസിനി പറയുന്നത്.

അതേസമയം തന്റെ സഹപ്രവർത്തകയായ ശോഭനയ്ക്കും സമാനമായ അനുഭവം ഉണ്ടായതായി സുഹാസിനി പറഞ്ഞു. ശോഭനയോട് ഒരു സീൻ ചെയ്യാൻ പറഞ്ഞപ്പോൾ അത് വിസമ്മതിച്ചപ്പോൾ എന്തിനാണ് സുഹാസിനിയെപ്പോലെ പെരുമാറുന്നതെന്നാണ് അവർ ചോദിച്ചതെന്നും താരം പറയുന്നു. ‘ഞാൻ ഇപ്പോഴും ഓർക്കുന്നു, ശോഭന ഒരു സീൻ ചെയ്യാൻ പോയപ്പോൾ സംവിധായകൻ അവളോട് ‘നിങ്ങൾ ആരാണെന്നാണ് നിങ്ങൾ കരുതുന്നത്, നിങ്ങൾ സുഹാസിനിയാണോ? എന്ന് ചോദിക്കുകയായിരുന്നു.

അതിന് ശേഷം ‘നിങ്ങൾക്കെന്താണ് ഇത്ര പ്രത്യേകത ? എന്തുകൊണ്ടാണ് ഞാൻ സുഹാസിനിയാണോ എന്ന് സംവിധായകർ എന്നോട് ചോദിക്കുന്നത്? എന്ന് അവൾ എന്നോട് ചോദിച്ചു. അപ്പോൾ ഞാൻ ‘അതെ! കൂടുതൽ സുഹാസിനികളും കൂടുതൽ ശോഭനമാരും ഉണ്ടാകണം, എന്നാലേ ആളുകൾ നിഷേധിക്കലുകളോട് പൊരുത്തപ്പെടുകയുള്ളൂവെന്ന് ഞാൻ പറഞ്ഞു.

Latest Stories

'ഡോണൾഡ് ട്രംപിനെ നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്ത് ഇസ്രയേൽ'; കത്ത് നെതന്യാഹു നേരിട്ട് നൽകി

പ്രസവ വീഡിയോ ചിത്രീകരിച്ചപ്പോൾ അന്ന് ശ്വേതക്ക് വിമർശനം; ഇന്ന് ദിയയെ ചേർത്തുപിടിച്ച് മലയാളി

പത്തനംതിട്ട കോന്നി പാറമട അപകടം; കാണാതായ തൊഴിലാളിക്കായുളള തിരച്ചില്‍ തുടരുന്നു, ദൗത്യം സങ്കീർണം

തമിഴ്നാട്ടിൽ സ്വകാര്യ സ്‌കൂൾ വാനിൽ ട്രെയിൻ ഇടിച്ച് അപകടം; അഞ്ച് വിദ്യാർത്ഥികൾ മരിച്ചു

‘അടുത്ത വർഷം ബ്രിക്‌സ് അധ്യക്ഷ പദവിയിൽ ഇന്ത്യ മനുഷ്യത്വത്തിന് മുൻ തൂക്കം നൽകും’; നരേന്ദ്ര മോദി

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അപകടം; വിമർശനങ്ങളെ പ്രതിരോധിക്കാൻ എൽഡിഎഫ് നീക്കം, ജനകീയ സദസ്സ് സംഘടിപ്പിക്കും

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാല സമരം

വെള്ളിയാഴ്ച ഇളവ്; അധിക പ്രവൃത്തിസമയം നടപ്പാക്കും; സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചരണം; നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

സ്വകാര്യ ബസ് പണിമുടക്കില്‍ അധിക സര്‍വീസുകള്‍; ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാല്‍ പൊലീസ് സഹായംതേടും; നിര്‍ദേശം നല്‍കി കെഎസ്ആര്‍ടിസി

IND VS ENG: മോനെ ഗില്ലേ, ഇനി ഒരു ടെസ്റ്റ് പോലും നീ ജയിക്കില്ല, ബാക്കിയുള്ള മൂന്ന് ടെസ്റ്റിലും അവന്മാർ നിങ്ങളെ തോൽപിക്കും: മൈക്കിൾ വോൻ