എന്റെ 'മഹാഭാരതം' തികച്ചും വ്യത്യസ്തം, എത്തുക പത്ത് ഭാഗങ്ങളായി; സ്വപ്‌നചിത്രത്തെ കുറിച്ച് രാജമൗലി

തന്റെ സ്വപ്‌ന പദ്ധതിയായ മഹാഭാരതം സിനിമയെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ എസ്.എസ് രാജമൗലി. ഇതുവരെ ഇറങ്ങിയിട്ടുള്ള എല്ലാ പതിപ്പുകളും സമഗ്രമായി പഠിച്ചതിന് ശേഷമായിരിക്കും ചിത്രം ഒരുക്കുക എന്നാണ് സംവിധായകന്‍ പറയുന്നത്.

പത്ത് ഭാഗങ്ങളുള്ള സീരിസ് ആയിട്ട് ആയിരിക്കും സിനിമ ഒരുക്കുക. താന്‍ നിര്‍മ്മിക്കുന്ന ഓരോ സിനിമയില്‍ നിന്നും പുതിയ പാഠങ്ങള്‍ പഠിക്കുകയാണ്. ഓരോ ചിത്രവും തന്റെ സ്വപ്ന പദ്ധതിയായ മഹാഭാരതിലേക്കുള്ള ചുവടുവയ്പ്പാണ് എന്നാണ് രാജമൗലി പറയുന്നത്.

തന്റെ മഹാഭാരത്തിലെ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ ഇതുവരെ കണ്ടതില്‍ നിന്നും വായിച്ചതില്‍ നിന്നും വ്യത്യസ്തരായിരിക്കും. തന്റെ മഹാഭാരതം തികച്ചും വേറിട്ട് നില്‍ക്കുന്നതായിരിക്കും. കഥയില്‍ വ്യത്യാസങ്ങളുണ്ടാകില്ലെങ്കിലും കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ ആഴം ഉണ്ടായിരിക്കും എന്നാണ് ഒരു പരിപാടിക്കിടെ രാജമൗലി പറഞ്ഞത്.

തുടര്‍ച്ചയായി ബിഗ് ബജറ്റില്‍ വിജയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്റെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ‘ആര്‍ആര്‍ആര്‍’ ആണ് രാജമൗലിയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ഓസ്‌കര്‍ അടക്കം നിരവധി അന്താരാഷ്ട്ര അവാര്‍ഡുകള്‍ ചിത്രം നേടിയിരുന്നു.

അതേസമയം മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന രാജമൗലി തന്റെ 29-ാം ചിത്രം പ്രഖ്യാപിച്ചിരുന്നു. ഹനുമാനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട നായക കഥാപാത്രമാണെന്നാണ് റിപ്പോര്‍ട്ട്. ‘എസ്എസ്എംബി 29’ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്.

Latest Stories

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്