അവതാരകന്‍ അങ്ങനെ സംസാരിക്കുന്നതില്‍ അത്ഭുതമില്ല, പക്ഷേ കൈരളി ചാനല്‍ ആ പരിപാടി തുടര്‍ന്ന് കൊണ്ടുപോകുന്നതാണ് അത്ഭുതപ്പെടുത്തുന്നത്; വിമര്‍ശനവുമായി ശ്രിന്ദ

കൈരളി ചാനല്‍ പരിപാടിയിലൂടെ തന്നെ താരങ്ങളുടെ ബോള്‍ഡ് ഷൂട്ടിനെ അധിക്ഷേപിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ശ്രിന്ദ, ഗോപിക രമേശ്, എസ്തര്‍ എന്നി താരങ്ങളുടെ ഫോട്ടോഷൂട്ടുകള്‍ക്കെതിരെയായിരുന്നു പരിപാടിയില്‍ മോശം പരാമര്‍ശം ഉണ്ടായതായി വിമര്‍ശനം ഉയര്‍ന്നത്. പിന്നാലെ സംഭവത്തില്‍ പ്രതികരണവുമായി എത്തിയ ശ്രിന്ദയുടെ വാക്കുകളും ശ്രദ്ധിക്കപ്പെട്ടു. നീണ്ടൊരു കുറിപ്പിലൂടെയായിരുന്നു ശ്രിന്ദയുടെ വിമര്‍ശനം. ഇപ്പോഴിതാ സംഭവത്തോടുള്ള തന്റെ പ്രതികരണവും നിലപാടുകളും തുറന്ന് പറയുകയാണ് നടി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രിന്ദ.

ചാനലില്‍ ഈ പരിപാടി ആദ്യമായല്ല നടക്കുന്നതെന്നും ഒരു പ്രത്യേക വിഭാഗം പ്രേക്ഷകര്‍ക്ക് മുന്നില്‍ ടോക്സിക് ആയ പരിപാടി അവതരിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും ശ്രിന്ദ പറഞ്ഞു. ഒരു സെലിബ്രിറ്റി എന്ന നിലയില്‍ തന്റെ പെരുമാറ്റത്തിന് തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും എന്നാല്‍ അത് മാധ്യമങ്ങള്‍ക്കുമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

”ഒരു സെലിബ്രിറ്റി എന്ന നിലയില്‍ എന്റെ പെരുമാറ്റത്തിന് എനിക്ക് ഉത്തരവാദിത്തമുണ്ട്. അതെനിക്കറിയാം. എന്നാല്‍ അത് ടി.വി ചാനലുകള്‍ക്കും സിനിമയ്ക്കും മറ്റ് മാധ്യമങ്ങള്‍ക്കും കൂടി ബാധകമാണ്.

അവര്‍ ആരാധകരുടെ മുന്‍പില്‍ വെച്ച് കൊടുക്കുന്ന കാര്യങ്ങള്‍ ഭാവിയില്‍ വലിയ പ്രശ്നമായിത്തീരും,” ശ്രിന്ദ പറഞ്ഞു. പരിപാടിയില്‍ അവതാരകര്‍ അത്തരത്തില്‍ സംസാരിക്കുന്നതില്‍ തനിക്ക് അത്ഭുതമില്ലെന്നും എന്നാല്‍ ചാനല്‍ ആ പരിപാടി തുടര്‍ന്ന് കൊണ്ടുപോകുന്നതാണ് തന്നെ അത്ഭുതപ്പെടുത്തുന്നതെന്ന് ശ്രിന്ദ കൂട്ടിച്ചേര്‍ത്തു.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ