'കേരളത്തില്‍ അഴിമതി ഇല്ലെങ്കില്‍ നേതാക്കള്‍ സ്ഥലം വിടും'; വിമര്‍ശനവുമായി ശ്രീനിവാസന്‍

കേരളത്തില്‍ അഴിമതി മാത്രമാണ് നേതാക്കളെ പിടിച്ചു നിര്‍ത്തുന്നതെന്ന് നടന്‍ ശ്രീനിവാസന്‍. അഴിമതി ഇല്ലെങ്കില്‍ ഇപ്പോഴുള്ള ഭൂരിഭാഗം നേതാക്കളും സ്ഥലം വിടുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. 950കോടി രൂപയ്ക്ക് തീര്‍ക്കേണ്ട പാലം പണി 600 കോടി രൂപയ്ക്കാണ് ഡല്‍ഹിയുടെ മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാള്‍ തീര്‍ത്തത്. കേരളത്തിന്റെയോ മറ്റ് ഏതെങ്കിലും സംസ്ഥാനത്തിന്റെയോ ചരിത്രത്തില്‍ ഇത്തരം ഒരു സംഭവം നടന്നിട്ടുണ്ടോ എന്ന് ശ്രീനിവാസന്‍ ചോദിച്ചു.

“”കേരളത്തില്‍ അഴിമതി ഇല്ലെങ്കില്‍ ഇപ്പോള്‍ ഉള്ള നേതാക്കളില്‍ ഭൂരിഭാഗം പേരും സ്ഥലം വിട്ടു പോകും. അഴിമതി മാത്രമാണ് ഈ നേതാക്കന്‍മാരെ നിര്‍ത്തുന്നത്. കേരള സ്‌കൂള്‍ ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റി എന്ന സ്ഥാപനത്തിലെ പ്രധാനപ്പെട്ട ഒരാള്‍ എട്ട് കോടി വിലയുള്ള ഒരു മെഷീന്‍ ഓര്‍ഡര്‍ ചെയ്തു, അതിന് യഥാര്‍ഥത്തില്‍ അഞ്ച് കോടി വിലയുള്ളു. സര്‍ക്കാര് ഈ എട്ട് കോടി റെഗുലറൈസ് ചെയതു. സിആര്‍ടി എന്ന കമ്പനി 20 കോടി രൂപക്കുള്ള ഒരു മെഷീന്‍, നേരിട്ട് പോയി വാങ്ങിയാല്‍ 10 കോടി രൂപയേ ഉള്ളു അതിന് ബാക്കി 10 കോടി അഴിമതി”” എന്നാണ് ശ്രീനിവാസന്‍ പറയുന്നത്.

കൂടാതെ ഇതിന് തെളിവ് ചോദിക്കരുത് കേട്ട കാര്യങ്ങളാണ് താന്‍ പറയുന്നതെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. കൗമുദി ചാനലിന്റെ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ സംസാരിച്ചത്.

Latest Stories

ഇത്തവണ തീയറ്റേറില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്