മരിക്കണമെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു, ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസ് ഉള്‍പ്പെടെ ഒട്ടേറെ പരീക്ഷണങ്ങളിലൂടെയാണ് കടന്നു പോയത്: സ്ഫടികം ജോര്‍ജ്

വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് സ്ഫടികം ജോര്‍ജ്. താരം ചെയ്ത പൊലീസ് വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹാസ്യ കഥാപാത്രങ്ങളാണ് താരം ഇപ്പോള്‍ ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം ബാധിച്ചതും മരിച്ചു പോയാല്‍ മതിയെന്ന് പ്രാര്‍ത്ഥിച്ചതിനെ കുറിച്ചുമാണ് താരം തുറന്നു പറയുന്നത്.

ജീവിതം സിനിമയുമായി മുന്നോട്ട് പോകുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് താന്‍ രോഗിയായത്. കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ ഒരാളാണ് താന്‍ ഇപ്പോള്‍. ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസ് ഉള്‍പ്പെടെ ഒട്ടേറെ പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയത്. അതിനിടെ ഭാര്യ ത്രേസ്യാമ്മ അര്‍ബുദ രോഗത്തിന് ചികിത്സയിലായി.

മരണത്തോളം പോന്ന അസുഖങ്ങള്‍ മുന്നിലെത്തിയപ്പോള്‍ തങ്ങള്‍ തകര്‍ന്നു പോയി. ‘എന്റെ പിതാവേ, എനിക്ക് ഈ ഭൂമിയിലെ വാസം മതിയായി. എന്നെ അവിടത്തെ ലോകത്തേക്ക് കൊണ്ടു പോകണേ’ എന്ന് കണ്ണീരോടെ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. പക്ഷേ, അവിടെ ദൈവം ജീവിതത്തിന്റെ മരുപ്പച്ചകാട്ടി തങ്ങളെ ആശ്വസിപ്പിക്കുകയും അവനോട് ചേര്‍ത്തു നിര്‍ത്തുകയും ചെയ്തു.

സിനിമയില്‍ സജീവമായിരുന്നപ്പോഴും താന്‍ ദൈവ വിശ്വാസത്തോടെ ധ്യാനം കൂടാറുണ്ടായിരുന്നു. സിനിമയില്‍ തിരക്ക് കുറഞ്ഞപ്പോഴും താന്‍ ആ പതിവ് തെറ്റിച്ചിരുന്നില്ല. മരിക്കണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചു കൊണ്ട് നടത്തിയ പ്രാര്‍ത്ഥനകള്‍ ദൈവത്തിനുള്ളതായിരുന്നു. ആയിടക്കാണ് രോഗങ്ങള്‍ സുഖപ്പെടുന്നതായി സ്വപ്നം കാണുന്നത്.

അത് പിന്നീട് യാഥാര്‍ഥ്യമായപ്പോള്‍ ദൈവത്തിന് താന്‍ എത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നുവെന്ന് ബോധ്യപ്പെട്ടു. അവിശ്വസനീയമായ രീതിയിലാണ് ദൈവം എന്നെ അവനോട് ചേര്‍ത്തു നിര്‍ത്തിയത്. 40 ദിവസം താന്‍ ചൂടുവെള്ളം മാത്രം കുടിച്ച് ഉപവസിച്ചിട്ടുണ്ട്. കര്‍ത്താവ് മരുഭൂമിയില്‍ 40 ദിവസം ഉപവസിച്ചതിന്റെ ഓര്‍മയുണര്‍ത്തലായിരുന്നു അത്.

ആ ഉപവാസത്തിനിടയില്‍ കര്‍ത്താവ് പ്രത്യക്ഷപ്പെട്ട് പല കാര്യങ്ങളും തന്നോട് പറഞ്ഞതായി തോന്നിയിട്ടുണ്ട്. അതെല്ലാം ജീവിതത്തിന്റെ സ്‌നേഹ വഴികളെ കുറിച്ചായിരുന്നു എന്നാണ് സ്ഫടികം ജോര്‍ജ് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്