അവര്‍ എന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ല, വേട്ടയാടുന്നു; ലൈവില്‍ പൊട്ടിക്കരഞ്ഞ് സൂര്യ! വെളിപ്പെടുത്തല്‍

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് സൂര്യ ജെ മേനോന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ബിഗ് ബോസ് സീസണ്‍ 3ല്‍ എത്തുന്നതിന് മുന്‍പ് തന്നെ സൂര്യ തെന്നിന്ത്യന്‍ ബോളിവുഡ് സിനിമാ കോളങ്ങളില്‍ ചര്‍ച്ചാ വിഷയമായിരുന്നു.

ഷോയില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ താരത്തിനെ നേരെ സൈബര്‍ ആക്രമണം നടന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുത്ത താരം പിന്നീട് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്

പ്രേക്ഷക പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് താന്‍ ഇത് വരെയും നിന്നത് എന്ന് അടുത്തിടെ സൂര്യ തുറന്നു സംസാരിച്ചിരുന്നു. പിന്തുണച്ചവര്‍ക്കുള്ള നന്ദിയും നടി അറിയിച്ചു.രണ്ടുവര്‍ഷം മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നമാണ് ബിഗ് ബോസ് എന്നും സൂര്യ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ തന്നെ ചിലര്‍ വേട്ടയാടുന്നുവെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് സൂര്യ.

സൂര്യയുടെ വാക്കുകളിലേക്ക്….

കുറെ നാളുകള്‍ക്ക് ശേഷമാണു ലൈവില്‍ വരുന്നത്. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പക്ഷെ നടക്കാറില്ല. ഇപ്പോള്‍ ചില കാര്യങ്ങള്‍ പറയണം എന്ന് തോന്നി അതാണ് ലൈവില്‍ വന്നത്. ആരെയും മോശപെടുത്താന്‍ ആല്ല ലൈവില്‍ വന്നിരിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞിട്ട് മാസങ്ങള്‍ ആയി. ഷോയുടെ ഉള്ളില്‍ വച്ചിട്ട് കേള്‍ക്കാവുന്നതിന്റെ മാക്‌സിമം ഞാന്‍ കേട്ടു കഴിഞ്ഞു. അവിടെ ഒറ്റക്ക് സംസാരിക്കുന്നതിനു പകരം ഞാന്‍ ആരോടെങ്കിലും പരദൂഷണം പറഞ്ഞു എങ്കില്‍ ആളുകള്‍ക്ക് എന്നെ ഇഷ്ടം ആയേനെ.

എനിക്ക് അവിടെ വച്ച് ഒരാളോട് ഒരു ഇഷ്ടം തോന്നി ഞാന്‍ അവിടെ വച്ച് അതുപറയുകയും ചെയ്തു. ഒരു മൂന്നു മാസം കൊണ്ട് ഞാന്‍ അതിനു അവിടെ വച്ച് കേള്‍ക്കാവുന്നതിനു അപ്പുറം കേട്ടു. ഒരു പെണ്‍കുട്ടിയുടെ ഐഡികാര്‍ഡ് ഒരാളുടെ പെര്‍മിഷന്‍ ഇല്ലാതെ എല്ലാ ഇടത്തും പ്രചരിപ്പിക്കുന്നത് ശരിയാണോ. പ്രത്യേകിച്ചും വിവാഹം കഴിക്കാത്ത, ജോലി തേടിക്കൊണ്ടിരിക്കുന്ന പെണ്‍കുട്ടിയുടെ ഐഡി അങ്ങനെ ചെയ്യാന്‍ പാടുണ്ടോ.

എന്നെ കുറിച്ചും അമ്മയെ കുറിച്ചുമുള്ള ട്രോളുകള്‍ അമ്മയുടെ നമ്പറിലേക്ക് അയച്ചുകൊടുത്തിരുന്നു. അവര്‍ പ്രായമായ ആളുകള്‍ ആണ്. ഞാന്‍ അകത്തുണ്ടായ സമയത്തായിരുന്നു ഇതൊക്കെ. പ്രായം ആയ ആളുകള്‍ ആണെന്ന് പോലും നിങ്ങള്‍ നോക്കിയോ. ഞാന്‍ കരയുമ്പോള്‍ ഇമോഷണല്‍ ഡ്രാമ. പ്രിയപ്പെട്ട കണ്ടസ്റ്റന്റസ് കരഞ്ഞാല്‍ നിങ്ങള്‍ക്ക് സങ്കടം ആകും. ഞാന്‍ ഇത്രയും നാളും ആളുകളുടെ മുന്‍പില്‍ അഭിനയിച്ചു. ഞാന്‍ ബിഗ് ബോസില്‍ നിന്നും പുറത്തുവന്ന ശേഷമാണു അഭിനയിച്ചത്. എനിക്ക് വന്ന മൂവി ചാന്‍സസ് അവര്‍ കളഞ്ഞു, കളയിച്ചതാണ്. ഇതൊന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക