പോയതൊന്നും തിരിച്ചു വരില്ല; ചില നഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്നതാണ് നല്ലത്; ആ ദു:ഖവാര്‍ത്ത പങ്കിട്ട് സൂരജ് സണ്‍

പാടാത്ത പൈങ്കിളി താരം സൂരജ് സണ്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. . ദേവ എന്ന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയകാരനായി മാറിയ സൂരജ് മിക്ക വിശേഷങ്ങളും സോഷ്യല്‍ മീഡിയ വഴി പങ്കിട്ട് എത്താറുണ്ട്. അത്തരത്തില്‍ ഏറ്റവും ഒടുവില്‍ ഒരു വിയോഗവര്‍ത്തയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്്. തന്റെ അച്ഛന്റെ അനുജന്റെ വിയോഗവര്‍ത്തയാണ് സൂരജ് പങ്കിടുന്നത്. ‘ഇത് എന്റെ അച്ഛന്റെ അനുജനാണ്..

ഒരു വലിയ കലാകാരന്‍ എന്നു തന്നെ പറയാം സെര്‍ട്ടിഫൈഡ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് ഫോട്ടോഗ്രാഫര്‍ രമേശ് ചന്ദ്രന്‍ വിനായക് (എന്റെ ഗുരു)കലയില്‍ കഴിവ് തെളിയിച്ച വ്യക്തി. വരച്ച ചിത്രങ്ങള്‍ ആണേലും എടുത്ത ഫോട്ടോകള്‍ ആണെങ്കിലും അതിശയത്തോടെ നോക്കി നിന്ന് പോകും’, എന്ന് പറഞ്ഞുകൊടുക്കുന്ന പോസ്റ്റാണ് വൈറലായി മാറുന്നത്.

‘ചില നഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്നതാണ് നല്ലത്. ഇത് എന്റെ അച്ഛന്റെ അനുജനാണ്.. ഒരു വലിയ കലാകാരന്‍ എന്നു തന്നെ പറയാം സെര്‍ട്ടിഫൈഡ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് ഫോട്ടോഗ്രാഫര്‍ രമേശ് ചന്ദ്രന്‍ വിനായക് (എന്റെ ഗുരു)കലയില്‍ കഴിവ് തെളിയിച്ച വ്യക്തി. വരച്ച ചിത്രങ്ങള്‍ ആണേലും എടുത്ത ഫോട്ടോകള്‍ ആണെങ്കിലും അതിശയത്തോടെ നോക്കി നിന്ന് പോകും. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ ചിന്താഗതി അദ്ദേഹത്തിന്റെ കലാ ജീവിതത്തിന്റെ പ്രത്യേകതകളായിരുന്നു.. ഒരു ഫോട്ടോ പോസ്റ്റ് ചെയ്തത് കൊണ്ടോ വാക്കുകള്‍ കൊണ്ട് കൊട്ടാരം തീര്‍ത്തകൊണ്ടോ പോയതൊന്നും തിരിച്ചുവരില്ല. എന്റെ ജീവിതത്തിലെ സന്തോഷങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാറുണ്ട് ‘ഈ ദുഃഖവും”- സൂരജ് കുറിച്ചു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്