ആദ്യ ആര്‍ത്തവത്തില്‍ തനിക്കുണ്ടായത് ആശ്വാസം: 'ആ നാളുകള്‍' തുറന്ന് പറഞ്ഞ് ബോളിവുഡ് സുന്ദരി സോനം കപൂര്‍

ആര്‍ത്തവ കാലത്ത് സിനിമ ചെയ്യുന്നതിന് തനിക്കൊരു ബുദ്ധിമുട്ടും ഇതുവരെ നേരിട്ടിട്ടില്ലെന്ന് ബോളിവുഡ് സുന്ദരി സോനം കൂപര്‍. പാഡ്മാന്‍ എന്ന പേരിട്ടിരിക്കുന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണ പരിപാടിയിലാണ് സോനം ആര്‍ത്തവത്തെ കുറിച്ചുള്ള തന്റെ അനുഭവങ്ങള്‍ പറഞ്ഞഥ്.

പൊതുജനമധ്യത്തില്‍ ആര്‍ത്തവത്തെ കുറിച്ച് സംസാരിക്കുന്നതില്‍ ഒരു പെണ്‍കുട്ടിയും ലജ്ജിക്കേണ്ടതില്ലെന്ന് പറഞ്ഞ സോനം തന്റെ ആദ്യ ആര്‍ത്തവത്തില്‍ ആശ്വസിക്കുകയാണ് ചെയ്തതെന്നും പറഞ്ഞു. തന്റെ പതിനഞ്ചാം വയസിലാണ് ആദ്യമായി ആര്‍ത്തവമുണ്ടായത്. തന്റെ സുഹൃത്തുക്കള്‍ക്കെല്ലാം തനിക്കുമുമ്പെ ആര്‍ത്തവമായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ ഇക്കാര്യം എപ്പോഴും അമ്മയോട് പറയുമായിരുന്നു. തനിക്കെന്തോ കുഴപ്പമുണ്ടെന്നായിരുന്നു ആര്‍ത്തവം ആവാതിരുന്നപ്പോള്‍ തനിക്ക് തോന്നിയിരുന്നത്. സോനം തുറന്ന് പറഞ്ഞു.

തന്നെ സംബന്ധിച്ച് ആര്‍ത്തവം ഒരു ബുദ്ധിമുട്ടായി ഇതുവരെ തോന്നിയിട്ടില്ല. നഗരത്തിലായതുകൊണ്ടാകാം ഒരു പക്ഷെ അങ്ങിനെ തോന്നാതിരിക്കാന്‍ കാരണം. അച്ഛനും അമ്മയും തന്നെ മികച്ച വിദ്യാഭ്യാസം തന്നാണ് വളര്‍ത്തിയത്. ഒരു പെണ്‍കുട്ടിയായതിന്റെ പേരിലോ, ആര്‍ത്തവമുണ്ടാകുന്നതിന്റെ പേരിലോ, അഭിനേത്രിയായതിന്റെ പേരിലോ എനിക്കെന്തെങ്കിലും കുഴപ്പമുള്ളതായി എനിക്കൊരിക്കലും തോന്നാത്ത രീതിയില്‍ മാതാപിതാക്കള്‍ തന്നെ വളര്‍ത്തി.

അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആര്‍ത്തവത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചുമെല്ലാം നല്‍കിയ വിദ്യാഭ്യാസമാണ്. അത് തന്റെ വ്യക്തി ജീവിതത്തില്‍ നന്നായി ഗുണം ചെയ്തു. അതേസമയം, തന്നെപ്പോലെ ആയിരിക്കില്ല മറ്റുള്ളവരെന്നും സോനം കപൂര്‍ പറഞ്ഞു. ആര്‍ത്തവ സമയത്ത് സിനിമയില്‍ അഭിനയിക്കാന്‍ മടിയുള്ള നിരവധി പെണ്‍കുട്ടികളുണ്ട്.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്