ഇന്ത്യയില്‍ അങ്ങനെയാണ്, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പോലും നല്ല വിവാഹാലോചനകള്‍ വരാന്‍ സി വി യില്‍ ചേര്‍ക്കേണ്ട ഒരു ഘടകം മാത്രം: സോനം

ബോളിവുഡിലെ പ്രമുഖ നടി മാത്രമല്ല സ്വന്തം നിലപാടുകളിലൂന്നി നില്‍ക്കുന്ന താരം, ഫാഷനിസ്റ്റ് എന്നീ വിശേഷണങ്ങളും സോനം കപൂറിനുണ്ട്. ഇപ്പോഴിതാ താരം മുന്‍പ് ഒരു വിഡിയോയില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്.

കൗമാരത്തില്‍ സാധാരണ പെണ്‍കുട്ടികള്‍ക്ക് വരാറുള്ള ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തനിക്കും ഒരുപാട് ഉണ്ടായിരുന്നുവെന്ന് താരം വെളിപ്പെടുത്തി. തനിക്ക് ശരീരത്തില്‍ മുടി വളര്‍ച്ചയും മുഖക്കുരുവും ഉണ്ടായിരുന്നതായി താരം പറഞ്ഞു.

താന്‍ കറുത്തിരുന്നുവെന്നും അതുകൊണ്ട് തന്നെ എങ്ങനെ വിവാഹം കഴിക്കുമെന്ന് ബന്ധുക്കള്‍ ചോദിച്ചിരുന്നതായും താരം വ്യക്തമാക്കി. ഇന്ത്യയില്‍ ഇങ്ങനെയാണെന്നും പെണ്‍കുട്ടികള്‍ കല്യാണം കഴിക്കാന്‍ വേണ്ടി സുന്ദരികളായി ഇരിക്കണമെന്ന് സമൂഹം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമെന്നും സോനം വ്യക്തമാക്കി.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പോലും വിവാഹസമയത്ത് നല്ല ആലോചനകള്‍ വരാന്‍ സി വി യില്‍ ചേര്‍ക്കേണ്ട ഒരു ഘടകം മാത്രമായി മാറുന്നുവെന്നും താരം പറഞ്ഞു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ