'വെട്ടി മാറ്റിയ ആ സീനുകൾ ഉണ്ടായിരുന്നെങ്കിൽ കുന്നുമ്മേൽ ശാന്ത ഇന്ന് വെറേ ലെവലായെനെ'; സോന നായർ

മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമായിരുന്നു നരൻ. ചിത്രത്തിൽ കുന്നുമ്മേൽ ശാന്ത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സോന നായരായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് അനുഭവങ്ങളെ കുറിച്ചും സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ചും സോന പറഞ്ഞ വാക്കുകളാണ്  ശ്രദ്ധ നേടുന്നത്.

മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സോന തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചത്. നരനിൽ നിന്ന് വെട്ടി മാറ്റിയ ആ സീനുകൾ ഉണ്ടായിരുന്നെങ്കിൽ കുന്നുമ്മേൽ ശാന്ത ഇന്ന് വെറെ ലെവലായെനെ. ചിത്രത്തിൽ ആ കഥാപാത്രം മോശമാണെങ്കിലും അവർ ഒരു നല്ല മനസ്സിനുടമയാണെന്നാണ് സോന പറയുന്നത്.

അവർക്ക് വേലയുധനോടുള്ള പ്രണയം വളരെ മനോഹരമായി ഷൂട്ട് ചെയ്തിരുന്നെങ്കിലും അതിൽ പലതും കാണിക്കുന്നില്ല. വേലായുധന്റെ മീശ കടിച്ചെടുക്കുന്ന ഒരു സീനുണ്ട്. ഇരുവരും തമ്മിലുള്ള പ്രണയവും ചിത്രത്തിൽ അത് വളരെ മനോഹരമായി ഷൂട്ട് ചെയ്തിരുന്നെങ്കിലും അത് ഒന്നും സിനിമ പുറത്തിറങ്ങിയപ്പൾ ഇല്ലായിരുന്നെന്നും സോന പറഞ്ഞു.

ചിത്രത്തിൽ ഭാവനയും താനും തമ്മിലുള്ള ഒരു കോമ്പിനേഷൻ സീൻ ഉണ്ടായിരുന്നു. മോഹൻലാലിനെയും ഭാവനേയും തമ്മിൽ ഒരുമിപ്പിക്കാൻ വേണ്ടി താൻ സംസാരിക്കുന്ന ഒരു സീൻ. പക്ഷെ സിനിമ പുറത്തിറങ്ങിയപ്പോൾ  ആ സീൻ ഇല്ലായിരുന്നു. തനിക്ക് അത് ഒരുപാട് വിഷമം വന്ന ഒന്നായിരുന്നു. ചിത്രത്തിൽ താൻ ഉണ്ടായിരുന്നെങ്കിലും ഒരു ക്യാരക്ടർ ഇല്ലാതെയായിപോയെന്നും സോന പറഞ്ഞു.

ആദ്യം സിനിമയുടെ കഥ പറഞ്ഞപ്പോൾ താൻ ശരിക്കും പേടിച്ച് പോയെന്നും പിന്നീട് രഞ്ജൻ പ്രമോദാണ് തന്നെ ആ കഥാപാത്രം എന്താണെന്ന് പറഞ്ഞ് മനസ്സിലാക്കിയെടുത്തത്. അതിന് ശേഷം ജോഷി സാറും തന്നെ വിളിച്ച് സംസാരിക്കുകയായിരുന്നു. അങ്ങനെയാണ് ആ ചിത്രം ചെയ്തത്. ഇന്ന് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നാണ് നരനെന്നും സോന കൂട്ടിച്ചേർത്തു.

Latest Stories

29,203 രൂപയുടെ യാത്രാ വൗച്ചറും ക്ഷമാപണവും; 30 മണിക്കൂര്‍ വൈകിയതിന് യാത്രക്കാർക്ക് എയർഇന്ത്യയുടെ നഷ്ടപരിഹാരം

തമാശയായിട്ട് മാത്രമേ ഞാന്‍ ഇതിനെ കണ്ടിട്ടുള്ളു, റഫയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാല്‍ ഇങ്ങനെ വരുമെന്ന് എനിക്ക് അറിയാമായിരുന്നു: ഷെയ്ന്‍ നിഗം

ഇങ്ങനെ തല്ലാതെടാ അയാളെ എന്ന് രോഹിത്, താൻ പറഞ്ഞിട്ടും കാര്യമില്ല എന്ന് സെക്യൂരിക്കാർ; മത്സരത്തിൽ നടന്നത് വിചിത്ര സംഭവങ്ങൾ

നിയമസഭാ തിരഞ്ഞെടുപ്പ്; അരുണാചലിൽ വിജയം ഉറപ്പിച്ച് ബിജെപി, സിക്കിമില്‍ എസ്കെഎം മുന്നേറുന്നു

വോട്ടെണ്ണല്‍ ഫലമറിയാന്‍ ലൈവ് ചാനലുകളെ ആശ്രയിക്കേണ്ട; പൊതുജനങ്ങള്‍ക്കായി ഏകീകൃത സംവിധാനം ഒരുക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഇത് ഇന്ത്യൻ പ്രീമിയർ ലീഗ് അല്ലെടാ പിള്ളാരെ, സഞ്ജുവടക്കം താരങ്ങളെ കളിയാക്കി മുഹമ്മദ് കൈഫ്; നൽകുന്ന സൂചനകൾ ഇങ്ങനെ

ബിജെപിക്ക് മുന്നേറ്റം; കേരളത്തിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി എല്‍ഡിഎഫും യുഡിഎഫും

മമ്മൂക്ക നിയന്ത്രണം തെറ്റി തെറിച്ച് വീണു, സെറ്റ് മുഴുവന്‍ കൂട്ടനിലവിളിയായി..; 'ടര്‍ബോ' ക്ലൈമാക്‌സില്‍ നടന്ന അപകടം, വെളിപ്പെടുത്തി സംവിധായകന്‍

ഈ സന്നാഹ മത്സരം നൽകിയത് ആരാധകരുടെ ആ ചോദ്യത്തിനുള്ള ഉത്തരം, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു ബ്ലാക്ക് ലിസ്റ്റിൽ; ടീം പ്ലാൻ ഇങ്ങനെ

ലാലേട്ടന്റെ വമ്പന്‍ ആക്ഷന്‍ ചിത്രം, അതും ആശിര്‍വാദിന്റെ നിര്‍മ്മാണത്തില്‍..; പുതിയ സിനിമയെ കുറിച്ച് വൈശാഖ്