നിങ്ങളെ മാത്രം ആഗ്രഹിക്കുന്ന ഒരു സ്ത്രീയെ നഷ്ടപ്പെടുത്തുന്നത് എത്ര ലജ്ജാകരമാണ്..; ചര്‍ച്ചയായി മീരയുടെ കുറിപ്പ്

മൂന്നാമത്തെ വിവാഹബന്ധവും വേര്‍പ്പെടുത്തിയതിന് പിന്നാലെ നടി മീര വാസുദേവന്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ചര്‍ച്ചയാകുന്നു. ജീവിതം, സ്വാതന്ത്ര്യം, ബന്ധങ്ങള്‍ എന്നിവയെ കുറിച്ചുള്ള നടിയുടെ പോസ്റ്റുകളാണ് ശ്രദ്ധ നേടുന്നത്. വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും, പുതിയ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും ശുഭാപ്തിവിശ്വാസത്തോടെ സമീപിക്കുന്നതിന്റെ സൂചനകളാണ് മീരയുടെ കുറിപ്പുകള്‍.

കഴിഞ്ഞ വര്‍ഷം മേയ്യില്‍ ആയിരുന്നു 43-കാരിയായ മീര വാസുദേവന്‍ പാലക്കാട് സ്വദേശിയായ വിപിന്‍ പുതിയങ്കവും വിവാഹിതയായത്. കോയമ്പത്തൂരില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. ‘കുടുംബവിളക്ക്’ എന്ന സീരിയലിന്റെ സെറ്റില്‍ വച്ചാണ് മീരയും വിപിനും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.

മീര പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍:

”വിവാഹം, പ്രണയബന്ധം, ഒരു സിറ്റുവേഷന്‍ഷിപ്പ്, സാധാരണ ഡേറ്റിങ് എന്നിവയുടെ രുചി ഞാന്‍ അറിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ശുപാര്‍ശ ചെയ്യുന്നത് യാത്രകളെയാണ്.”

”ചിലപ്പോള്‍ സുഹൃത്തുക്കളല്ല നമ്മളോട് തെറ്റ് ചെയ്യുന്നത്, അവര്‍ അര്‍ഹിക്കാത്ത ഒരു വിഭാഗത്തില്‍ നമ്മള്‍ ഉള്‍പ്പെടുത്തിയ ആളുകളാണ്. ചിലര്‍ സുഹൃത്തുക്കളായിരുന്നില്ല, വെറും പരിചയക്കാര്‍ മാത്രമായിരുന്നു.”

”ചതിക്കാത്ത, പുറത്തു പോകാത്ത, കളികള്‍ കളിക്കാത്ത, തനിക്കെന്താണ് വേണ്ടതെന്ന് അറിയുന്ന, തനിക്കുള്ളതിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന, വ്യക്തമായി കാര്യങ്ങള്‍ സംസാരിക്കുന്ന, സ്വന്തം മൂല്യം തിരിച്ചറിയുന്ന, എന്നാല്‍ നിങ്ങളെ മാത്രം ആഗ്രഹിക്കുന്ന ഒരു സ്ത്രീയെ നഷ്ടപ്പെടുത്തുന്നത് ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ. എത്ര ലജ്ജാകരമാണ് അത്.”

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ