ഫഹദിന്റെ ഭ്രാന്തനായ ആരാധകനാണ് ഞാൻ, മലയാളത്തിലെ അരങ്ങേറ്റ ചിത്രം അദ്ദേഹത്തിനൊപ്പം: എസ്ജെ സൂര്യ

തെന്നിന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് എസ്ജെ സൂര്യ. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘ജിഗർതണ്ട ഡബിൾ എക്സ്’ എന്ന ചിത്രത്തിൽ മികച്ച പ്രകടനമായിരുന്നു എസ്ജെ സൂര്യ കാഴ്ചവെച്ചത്. ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് എസ്ജെ സൂര്യ.

ഇപ്പോഴിതാ ഫഹദ് ഫാസിലിനെ കുറിച്ച് എസ്ജെ സൂര്യ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. താൻ ഫഹദിന്റെ വലിയ ആരാധകനാണ് എന്നാണ് എസ്ജെ സൂര്യ പറയുന്നത്. ആവേശത്തിലെ ക്ലൈമാക്സ് രംഗത്തിൽ മികച്ച പ്രകടനമാണ് ഫഹദ് കാഴ്ചവെച്ചിരിക്കുന്നതെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എസ്ജെ സൂര്യ പറയുന്നു.

“മലയാളത്തിലെ അരങ്ങേറ്റം ഫഹദ് സാറിനൊപ്പമാണ്. ഞാൻ അദ്ദേഹത്തിന്റെ ഒരുപാട് സിനിമകൾ ഇഷ്‍ടമുള്ളയാളാണ്. പക്ഷേ ഭ്രാന്തനായ ആരാധകനായത് ആവേശം സിനിമ കണ്ടപ്പോഴാണ്. എന്ത് മനോഹരമാണ് അദ്ദേഹത്തിന്റെ പ്രകടനം.

ക്ലൈമാക്സിൽ പയ്യന്റെ അമ്മയുടെ ഫോൺ വന്നപ്പോൾ കോപം അടക്കിവെച്ച് ഫഹദ് മൂളൂന്ന രംഗം മികച്ചതാണ്. വലിയ പ്രതീക്ഷകളാണ് ഫഹദ്- വിപിൻ ദാസ് ചിത്രത്തിൽ ഉള്ളത്, മികച്ച ഒരു ആശയമാണ്. പ്രകടനത്തിന് സാധ്യതയുള്ളതാകണമെന്ന് ഞാൻ വിപിൻ ദാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.” എന്നാണ് എസ്ജെ സൂര്യ പറയുന്നത്.

കോമഡി, ആക്ഷൻ- ഗ്യാങ്ങ്സ്റ്റർ ഴോണറുകൾ മിക്സ് ചെയ്താണ് ചിത്രമൊരുങ്ങുന്നതെന്നാണ് വിപിൻ ദാസ് പറയുന്നത്. എസ്.ജെ സൂര്യയെ ലൗഡ് ആയിട്ടല്ല ഈ സിനിമയിൽ പ്രസൻ്റ് ചെയ്യാൻ നോക്കുന്നതെന്നും വിപിൻ ദാസ് നേരത്തെ ചിത്രത്തെ കുറിച്ച് പറഞ്ഞിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ