'സമ്മര്‍ ഇന്‍ ബത്ലഹേ'മിന്റെ രണ്ടാം ഭാഗം മണ്ടത്തരം, വരുന്നത് വേറെ തരത്തില്‍; സിയാദ് കോക്കര്‍

നിര്‍മ്മാതാവായ സിയാദ് കോക്കര്‍ ‘സമ്മര്‍ ഇന്‍ ബത്ലഹേം’ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ കൂടി പങ്കുവയ്ക്കുകയാണ് ജാങ്കോ സ്പേസ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലൂടെ സിയാദ് കോക്കര്‍.

‘സമ്മര്‍ ഇന്‍ ബത്ലഹേ’മിന്റെ രണ്ടാം ഭാഗം സ്‌ക്രിപ്റ്റ് എഴുത്ത് നടന്നുകൊണ്ടിരിക്കുകയാണെന്നും അടുത്ത വര്‍ഷത്തേക്കാണ് സിനിമ പ്ലാന്‍ ചെയ്യുന്നതെന്നും സിയാദ് പറയുന്നു. സിനിമയുടെ രണ്ടാം ഭാഗമായി അല്ല, മറിച്ച് ചില മാറ്റങ്ങള്‍ വരുത്തിയാണ് ഇറങ്ങുന്നതെന്നും സുരേഷ് ഗോപിയും ജയറാമുമൊക്കെ ഉണ്ടോ എന്ന് അറിയില്ല എന്നും സിയാദ് കോക്കര്‍ വ്യക്തമാക്കി .

‘പുതിയ ജനറേഷനെ വച്ചുകൊണ്ടാണ് സമ്മര്‍ ഇന്‍ ബത്ലഹേം രണ്ടാം ഭാഗം ആലോചിക്കുന്നത്. ആദ്യത്തെ സിനിമയിലെ കഥാപാത്രങ്ങളുടെ ഇടപെടല്‍ ഒക്കെ വരുന്നുണ്ടായിരിക്കാം. എന്നാല്‍ ആദ്യ സിനിമയുടെ തുടര്‍ച്ച അല്ല ഇത്. തുടര്‍ച്ചയായി ചെയ്യുന്നത് മണ്ടത്തരമായിട്ടാണ് തോന്നുന്നത്.

സമ്മര്‍ ഇന്‍ ബെത്ലഹേം ചെയ്ത വീട് ഇപ്പോഴുമുണ്ട്. ഊട്ടിയിലാണ് അത്. അവിടേക്ക് കുറച്ച് യുവാക്കള്‍ വന്ന് കയറുന്നതായിരിക്കും രണ്ടാം ഭാഗത്തില്‍ കാണിക്കുന്നത്. മഞ്ജുവും ചിലപ്പോള്‍ ഉണ്ടാകും. സുരേഷ് ഗോപിയും ജയറാമുമൊക്കെ ഉണ്ടോ എന്ന് എനിക്ക് അറിയില്ല.’ സിയാദ് കോക്കര്‍ അഭിപ്രായപ്പെട്ടു. പഴയ കഥാപാത്രങ്ങളെ പുനഃസ്ഥാപിക്കുന്നത് കഷ്ടപ്പാടുള്ള കാര്യമായിരിക്കും മാത്രമല്ല വൈകാരികമായും അത് ബുദ്ധിമുട്ടുള്ള കാര്യമാണ്. മണിയുമൊക്കെയായി അത്രയും ബന്ധമുണ്ടായിരുന്നു.’ സിയാദ് കോക്കര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ