എന്റെ നോട്ടിനെസ്സും പെരുമാറ്റവും അഞ്ജലിക്ക് ഇഷ്ടപ്പെട്ടു, ബോഡി ഷെയ്മിംഗിനോട് പ്രതികരിച്ചതാണ് സിനിമയില്‍ എടുക്കാന്‍ കാരണം: സയനോര

ഗായിക സയനോരയുടെ അഭിനയ അരങ്ങേറ്റ ചിത്രമാണ് അഞ്ജലി മേനോന്റെ ‘വണ്ടര്‍ വുമണ്‍’. ചിത്രത്തില്‍ സായ എന്ന ഗായിക ആയാണ് സയനോര വേഷമിടുന്നത്. തനിക്ക് അഭിനയമോഹം ഇല്ലായിരുന്നു. ബോഡി ഷെയ്മിംഗ് കമന്റുകളോട് താന്‍ പ്രതികരിച്ചത് കണ്ടാണ് അഞ്ജലി തന്നെ സിനിമയിലേക്ക് വിളിക്കുന്നത് എന്നാണ് സയനോര പറയുന്നത്.

ഒരിക്കലും അഭിനയമോഹം ഉണ്ടായിട്ടില്ല. പക്ഷേ അഭിനയിക്കാന്‍ കഴിയുമെന്ന് അറിയാമായിരുന്നു. ആദ്യദിനം തന്നെ താന്‍ അഞ്ജലിയോട് ചോദിച്ചു, എന്തിനാണ് ഈ കഥാപാത്രം ചെയ്യാന്‍ തന്നെ വിളിച്ചതെന്ന്. അഞ്ജലി പറഞ്ഞ മറുപടി തന്നെ ശരിക്കും ഞെട്ടിച്ചു. താന്‍ ഷോര്‍ട്‌സ് ഇട്ടത് സംബന്ധിച്ച് വലിയ സോഷ്യല്‍ മീഡിയ ആക്രമണം നടന്നിരുന്നു.

അപ്പോള്‍ മുതല്‍ അഞ്ജലി തന്നെ നിരീക്ഷിക്കുകയായിരുന്നു എന്ന് പറഞ്ഞു. ആ സംഭവത്തോടുള്ള തന്റെ പ്രതികരണവും തന്റെ നോട്ടിനെസ്സും ഒന്നും കൂസാതെയുള്ള പെരുമാറ്റവും അഞ്ജലിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഇത്തരമൊരു കഥാപാത്രം സയനോരയെ ഏല്‍പ്പിക്കാം എന്ന് അഞ്ജലിക്കു തോന്നിയത്. അത് തനിക്കൊരു സര്‍പ്രൈസ് ആയിരുന്നു.

ബോഡി ഷെയ്മിംഗ് ചെയ്തതിനോട് പ്രതികരിച്ച തനിക്ക് പോസിറ്റീവ് ആയ ഒരു നേട്ടമാണ് അതുകൊണ്ട് ഉണ്ടായത്. ആ ബോഡി ഷെയ്മിംഗ് സംഭവം കഴിഞ്ഞു താന്‍ ഒട്ടും കൂസാതെ ഒരു ഡാന്‍സ് വീഡിയോയുമായി വന്നതൊക്കെ ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് അഞ്ജലി പറഞ്ഞു. അങ്ങനെയാണ് അഞ്ജലിയുടെ വണ്ടര്‍ വുമണിലേക്ക് തന്നെ കാസ്റ്റ് ചെയ്തത്.

തനിക്കായി ഒരു കഥാപാത്രത്തെ ഉണ്ടാക്കുകയായിരുന്നു. അതുകൊണ്ട് പുതിയതായി അഭിനയിക്കേണ്ടി വന്നില്ല. ഒരു ഗായികയെ അതുപോലെ തന്നെ സിനിമയില്‍ കൊണ്ടുവരികയായിരുന്നു. അഞ്ജലിയുടെ കരിയറില്‍ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു കഥാപാത്രത്തെ സൃഷ്ടിക്കുന്നത്. സിനിമയില്‍ ഒരു പാട്ട് പാടുകയും ചെയ്തിട്ടുണ്ടെന്ന് സയനോര മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്