പുതിയ ഗായകര്‍ക്ക് എന്തറിയാം? 'ഊ അണ്ടവാ' ഞാനാണ് പാടിയിരുന്നതെങ്കില്‍ റേഞ്ച് മാറിയേനെ; വിമര്‍ശിച്ച് എല്‍.ആര്‍ ഈശ്വരി

സാമന്തയുടെ ‘ഊ അണ്ടവാ’ ഗാനത്തിനെതിരെ ഗായിക എല്‍.ആര്‍ ഈശ്വരി. അടുത്ത കാലത്തായി വരുന്ന പാട്ടുകാര്‍ക്ക് ഒന്നും അറിയില്ല. സംഗീതസംവിധായകര്‍ ഗായകരെക്കൊണ്ട് കൃത്യമായി പാടിക്കണം എന്നാണ് ഈശ്വരി പറയുന്നത്. ഊ അണ്ടവാ എന്ന ഗാനം ഉദാഹരണമായി പറഞ്ഞു കൊണ്ടാണ് ഗായികയുടെ വിമര്‍ശനം.

ഈയടുത്തായി വരുന്ന ഗാനങ്ങളൊന്നും ഇഷ്ടമല്ല. ഊ അണ്ടാവാ ഒരു പാട്ടാണോ. ആദ്യം മുതല്‍ അവസാനം വരെ ഒരേ ഈണമാണ്. ഗായകര്‍ക്ക് എന്തറിയാം. താനാണ് ഈ പാട്ട് പാടിയതെങ്കില്‍ അതിന്റെ മൊത്തം റേഞ്ച് തന്നെ മാറിയേനേ. ഈ പാട്ട് ഇഷ്ടപ്പെട്ടില്ല.

പുതുതലമുറയിലെ കുട്ടികള്‍ക്ക് എന്തറിയാം? സംഗീത സംവിധായകര്‍ ഇക്കാര്യം പരിശോധിച്ച് ഗായകരെ കൊണ്ട് കൃത്യമായി പാടിക്കണം. പണ്ട് കാര്യങ്ങള്‍ ഇങ്ങനെയല്ലായിരുന്നു. ഇന്നും ആ പഴയ ഗാനങ്ങള്‍ നിലനില്‍ക്കുന്നത് എന്തുകൊണ്ടാണ് എന്നതിന് കാരണമുണ്ട് എന്നാണ് ഒരു തെലുങ്ക് ചാനലിനോട ഈശ്വരി പ്രതികരിച്ചത്.

അല്ലു അര്‍ജുന്‍ നായകനായ ‘പുഷ്പ’ എന്ന ചിത്രത്തിലെ ഗാനമാണ് ഊ ആണ്ടവാ യൂട്യൂബില്‍ ഇതുവരെ 344 മില്യണ്‍ ആളുകളാണ് പാട്ട് കണ്ടത്. 2022ല്‍ ഏറ്റവും ജനപ്രീതി നേടിയ ഗാനങ്ങളിലൊന്നാണ് ഇത്. ഇന്ദ്രാവതി ചൗഹാന്‍ ആലപിച്ച ഗാനം രമ്യ നമ്പീശനാണ് മലയാളത്തില്‍ പാടിയത്.

Latest Stories

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍