ഞാന്‍ ചോദിച്ച പണം അവര്‍ തന്നു, ഗാനം ഒഴിവാക്കിയതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല; 'മാര്‍ക്കോ' വിവാദത്തില്‍ പ്രതികരിച്ച് ഡബ്‌സി

‘മാര്‍ക്കോ’ ചിത്രത്തിലെ ഗാനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് ഗായകന്‍ ഡബ്സി. താന്‍ ചോദിച്ചത്ര പണം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരുന്നു. അതുകൊണ്ട് പാടി. അതിന് ശേഷം ആ ഗാനം ഒഴിവാക്കുകയോ അല്ലെങ്കില്‍ വില്‍ക്കുകയോ ചെയ്യുന്നതില്‍ തനിക്ക് യാതൊരു കുഴപ്പവും ഇല്ല എന്നാണ് ഡബ്‌സി പറയുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഡബ്‌സിയുടെ പ്രതികരണം. മാര്‍ക്കോയിലെ ‘ബ്ലഡ്’ എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെ ഗാനത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയും ചെയ്തു. ഉടനെ തന്നെ കെജിഎഫ് ഫെയിം സന്തോഷ് വെങ്കി ആലപിച്ച ഗാനത്തിന്റെ മറ്റൊരു പതിപ്പ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

”ഹായ് ഗയ്‌സ് ഡബ്‌സിയാണ്. ഒരു പ്രധാനപ്പെട്ട കാര്യം നിങ്ങളോട് പറയണോ വേണ്ടയോ എന്ന് വിചാരിച്ചിരിക്കുവായിരുന്നു. എന്തായാലും പറായാം. മാര്‍ക്കോ എന്ന സിനിമയെ ചൊല്ലി കുറച്ചധികം പ്രശ്നങ്ങള്‍ നടന്നുവരുന്നുണ്ട്. ആദ്യം തന്നെ പറയാനുള്ളത്, ഇതിലിപ്പോള്‍ ഒന്നുമില്ല. ചിത്രത്തില്‍ പാടാനായി ഞാന്‍ ചോദിച്ച പണം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എനിക്ക് നല്‍കുകയും ഞാന്‍ പ്ലേബാക്ക് പാടുകയും ചെയ്തു.”

”അതിന് ശേഷം ആ ഗാനം ഒഴിവാക്കുകയോ അല്ലെങ്കില്‍ വില്‍ക്കുകയോ ചെയ്യുന്നതില്‍ എനിക്ക് യാതൊരു കുഴപ്പവും ഇല്ല. അവരോട് എനിക്ക് യാതൊരു വിരോധവുമില്ല. പാട്ടിന്റെ കമ്പോസര്‍ ഞാന്‍ അല്ല. പാട്ടിന്റെ പോരായ്മകള്‍ പരിഹരിക്കുക എന്നുള്ളത് അതിന്റെ സംവിധായകന്റെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് ഇത് എന്നെ ബാധിക്കുന്ന കാര്യമല്ല” എന്നാണ് ഡബ്‌സി പറയുന്നത്.

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാര്‍ക്കോ. രവി ബസ്‌റുര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചിത്രം മലയാളത്തിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ ചിത്രം എന്ന ലേബലോടെയാണ് എത്തുന്നത്.

Latest Stories

800ന് മുകളില്‍ മദ്യം ഇനി ചില്ലു കുപ്പിയില്‍ മതി; പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധിക ഡിപ്പോസിറ്റ്, കുപ്പി ബെവ്‌കോയില്‍ തിരികിയേല്‍പ്പിച്ചാല്‍ 20 മടക്കി വാങ്ങാം

IND vs ENG: അഞ്ചാമതും ടോസ് കൈവിട്ടു, ഞെട്ടിക്കുന്ന മൂന്ന് മാറ്റങ്ങളുമായി ടീം ഇന്ത്യ

മത്സരത്തിലൂടെ തോൽപ്പിക്കാമായിരുന്നു, ഇത് താങ്ങാൻ കഴിയുന്നതിലും അപ്പുറം; 'അമ്മ' പ്രവർത്തനങ്ങളിൽ നിന്ന് എന്നേക്കുമായി പിന്മാറുന്നു: ബാബുരാജ്

IND VS ENG: ഓവലിൽ മത്സരം തുടങ്ങാൻ വൈകിയേക്കും- റിപ്പോർട്ട്

ധര്‍മ്മസ്ഥലയിലെ വെറും ആരോപണമല്ല, മൂന്നാം ദിനം ആറാം പോയിന്റില്‍ അസ്ഥികള്‍ കണ്ടെത്തി; 100 കണക്കിന് പെണ്‍കുട്ടികളുടെ മൃതദേഹം കുഴിച്ചിട്ടെന്ന് ശുചീകരണ തൊഴിലാളി പറഞ്ഞത് വെളിപ്പെടുന്നു

ഏപ്രില്‍, ജൂലൈ മാസങ്ങളില്‍ അവധി; രണ്ട് മാസം പറ്റിയാൽ ഓണ്‍ലൈന്‍ ക്ലാസ്; അഭിപ്രായം പങ്കുവെച്ച് ജൂഡ്

IND VS ENG: താക്കൂറിന് പകരം കരുൺ നായർ, ഒരു മത്സരം പോലും കളിക്കാതെ പര്യടനം പൂർത്തിയാക്കാൻ രണ്ട് സൂപ്പർ താരങ്ങൾ

WCL 2025: "എന്തു തന്നെയായാലും ഞങ്ങള്‍ രാജ്യത്തെ നിരാശപ്പെടുത്തില്ല"; ഫൈനലിൽ പാകിസ്ഥാനെ നേരിടേണ്ടി വന്നിരുന്നെങ്കിൽ?, വെളിപ്പെടുത്തലുമായി ഇന്ത്യൻ ചാമ്പ്യന്മാർ

WCL 2025: പാകിസ്ഥാനെതിരായ ഇന്ത്യയുടെ സെമിഫൈനൽ പോരാട്ടം ഉപേക്ഷിച്ചു, ഫൈനലിലേക്ക് ആര്? വെളിപ്പെടുത്തി സംഘാടകർ

'ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല'; നറുക്കടിച്ചെന്ന് കരുതി വേദിയിൽ, നിരാശനായ വയോധികനെ കണ്ട് കരച്ചിലടക്കാനാവാതെ അനുശ്രീ