പണം തരാം അവരോടൊപ്പം വർക്കൗട്ട് ചെയ്യാമോ എന്ന് ചോദിച്ച് ഒരു പ്രമുഖ ട്രെയ്നർ എനിക്ക് മെസേജ് അയച്ചു..: അഞ്ജു ജോസഫ്

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ഗായികയാണ് അഞ്ജു ജോസഫ്. പിന്നീട് അവതാരികയായും മറ്റും താരം ടെലിവിഷൻ ഷോകളിളും അഞ്ജു സജീവമായിരുന്നു.

നേരത്തെ തന്റെ വിവാഹമോചനത്തെ കുറിച്ചും മാനസികാരോഗ്യത്തെ കുറിച്ചും അഞ്ജു ജോസഫ് തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ വർക്കൗട്ടിനെ കുറിച്ചും ഫിറ്റ്നസിനെ കുറിച്ചും അഞ്ജു പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഒരു പ്രമുഖ ട്രെയിനർ പണം തരാം അവരോടൊപ്പം വർക്കൗട്ട് ചെയ്യാമോയെന്ന് ചോദിച്ച് തനിക്ക് മെസേജ് അയച്ചിരുന്നുവെന്നാണ് അഞ്ജു പറയുന്നത്.

“ഞാൻ വർക്കൗട്ട് ചെയ്യുന്നതിന് പല കാരണങ്ങൾ ഉണ്ട്. ഫിറ്റായിട്ടിരിക്കേണ്ടത് പ്രധാനപ്പെട്ട ഒരു കാരണമാണ്. രണ്ടാമത്തേത് മാനസികാരോഗ്യം മെച്ചപ്പെടുത്താനും കൂടിയാണ്. എനിക്ക് നന്നായി ഉറങ്ങണം. ഞാൻ ഒ​റ്റയ്ക്ക് ജീവിക്കുന്നയാളാണ്. അപ്പോൾ മുന്നോട്ടുളള കാര്യങ്ങളും നോക്കണം. ഓൾഡ് ഏജ് ഹോമിൽ പോയി ജീവിക്കേണ്ട എന്തെങ്കിലും സാഹചര്യം വന്നാൽ ആരോഗ്യത്തോടെയിരിക്കാനും കൂടിയാണ്.

ഞാനും എന്റെ ട്രെയിനറും തമ്മിൽ വർക്കൗട്ട് ചെയ്യുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്​റ്റ് ചെയ്യാറുണ്ട്. അതുകണ്ട് വർക്കൗട്ട് ചെയ്യിപ്പിക്കുന്ന ഒരു ട്രെയിനർ എനിക്ക് മെസേജ് ചെയ്തു. പണം തരാം അവരോടൊപ്പം വർക്കൗട്ട് ചെയ്യാമോയെന്ന് ചോദിച്ചാണ് മെസേജ് ചെയ്തത്. ഞാനത് കണ്ട് അതിശയിച്ചുപോയി.

സമയത്ത് ജീവിക്കണമെന്നാണ് ജീവിതത്തിൽ നിന്ന് പഠിച്ചത്. മുപ്പത് വയസിനുശേഷമാണ് ഞാൻ ജീവിക്കാൻ പഠിച്ചത്. ഒരു വലിയ ട്രോമയുണ്ടായതിനുശേഷമാണ് അത് മനസിലാക്കാൻ സാധിച്ചത്. പക്ഷെ ഇപ്പോഴാണ് ഞാൻ ശരിയായി ജിവിച്ചുതുടങ്ങിയത്. ഓരോ ദിവസവും പ്രശ്നങ്ങൾ ഉണ്ടാകും. അത് അംഗീകരിച്ച് മുന്നോട്ട് പോയാൽ മതി.” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അഞ്ജു ജോസഫ് പറഞ്ഞത്.

Latest Stories

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍