ഇവൾ എന്ത് സുന്ദരിയാണെന്ന അസൂയ അവളുടെ കണ്ണുകളിൽ കാണാമായിരുന്നു; തൃഷയോട് സിമ്രാന് അന്ന് അസൂയ തോന്നിയിരുന്നു : പ്രവീൺ ഗാന്ധി

തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരമായി തിളങ്ങുകയാണ് നടി തൃഷ. 1999ൽ പുറത്തിറങ്ങിയ ജോഡി എന്ന സിനിമയിലൂടെയാണ് തൃഷ തമിഴിൽ നായികയാകുന്നത്. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലെ മുൻനിര നായികയായി മാറി.

രജനികാന്ത്, കമൽഹാസൻ, വിജയ്, അജിത്, സൂര്യ, വിക്രം തുടങ്ങി തമിഴിലെ എല്ലാ മുൻനിര താരങ്ങളോടൊപ്പം നായികയായി അഭിനയിക്കുകയും ചെയ്തു. തൃഷയുടെ സിനിമാ അരങ്ങേറ്റത്തെ കുറിച്ച് സംവിധായകൻ പ്രവീൺ ഗാന്ധി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

തൃഷ ആദ്യമായി അഭിനയിച്ച ജോഡി എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രവീൺ ഗാന്ധി. സിമ്രാന് അന്ന് തൃഷയോട് അസൂയ തോന്നിയിരുന്നെന്നാണ് സംവിധായകൻ പറയുന്നത്. തൃഷയോട് മറ്റൊരു കഥാപാത്രം ചെയ്യുന്നോ എന്ന് താൻ ചോദിച്ചിരുന്നുവെന്നും എന്നാൽ തൃഷ സിമ്രാന്റെ സുഹൃത്തിന്റെ വേഷം മതിയെന്ന് പറയുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു.

‘ജോഡിയിൽ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടോ എന്ന് ഞാൻ തൃഷയോട് ചോദിച്ചു. പക്ഷേ അവർക്ക് അത് വേണ്ടായിരുന്നു. സിനിമ എങ്ങനെയായിരിക്കുമെന്ന് അറിയാനും ഷൂട്ടിങ് കാണാനുമാണ് താൻ വന്നതെന്ന് അവർ പറഞ്ഞു. പിന്നീട് എനിക്ക് ഈ വേഷം മതിയെന്ന് പറഞ്ഞ് സിമ്രാന്റെ സുഹൃത്തിന്റെ വേഷം ചെയ്യുകയായിരുന്നു’ പ്രവീൺ പറയുന്നു.

സിമ്രാന്റെ അടുത്തുനിൽക്കുന്ന ഒരു രംഗമാണ് ചിത്രീകരിച്ചത്. സിമ്രാന്റെ അടുത്ത് തൃഷയെ നിർത്തി ഒരു ഫ്രെയിം പ്ലാൻ ചെയ്തു. ഇതിനിടെ സിമ്രാൻ തൃഷയെ ഏകദേശം 20 തവണ നോക്കിയിട്ടുണ്ടാകും. ഇവൾ എന്ത് സുന്ദരിയാണെന്ന അസൂയ സിമ്രാന്റെ കണ്ണുകളിൽ കാണാമായിരുന്നു. ശേഷം ഒരു ടേക്കിൽ ഞങ്ങൾ ആ ഷോട്ട് തീർത്തു’ പ്രവീൺ ഗാന്ധി അഭിമുഖത്തിൽ പറഞ്ഞു.

പൊന്നിയിൻ സെൽവൻ, ലിയോ തുടങ്ങിയ സിനിമകളിലൂടെ ഗംഭീര തിരിച്ചുവരവാണ് തൃഷ നടത്തിയിരിക്കുന്നത്. നിരവധി പുതിയ സിനിമകളാണ് തൃഷയുടേതായി പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റാം, ടോവിനോ ചിത്രം ഐഡന്റിറ്റി, അജിത്തിനെ നായകനാക്കി മഗ്ഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടമുയർച്ചി എന്നിവയാണ് റിലീസിന് തയ്യാറെടുക്കുന്നത്.

Latest Stories

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു