സിമ്രാന്റെ ഐറ്റം നമ്പര്‍ റീക്രിയേറ്റ് ചെയ്തത് പ്രിയ വാര്യര്‍; എങ്കിലും ദുഃഖമില്ല, 'ഗുഡ് ബാഡ് അഗ്ലി'യിലെ കാമിയോ റോളിനെ കുറിച്ച് സിമ്രാന്‍

‘ഗുഡ് ബാഡ് അഗ്ലി’യിലൂടെ വീണ്ടും അജിത്തിനൊപ്പം അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടി സിമ്രാന്‍. ചിത്രത്തില്‍ കാമിയോ അപ്പിയറന്‍സിലാണ് സിമ്രാന്‍ എത്തിയത്. സിനിമയില്‍ അഭിനയിച്ചതിലൂടെ തനിക്ക് ലഭിച്ചത് അജിത്തിന്റെ സൗഹൃദമാണ്. ഒന്നിച്ച് അഭിനയിച്ചത് തകര്‍പ്പന്‍ അനുഭവമായിരുന്നു എന്നാണ് സിമ്രാന്‍ പറയുന്നത്.

”ഗുഡ് ബാഡ് അഗ്ലിയില്‍ കാമിയോ അപ്പിയറന്‍സില്‍ ഞാനെത്തിയിരുന്നു. പക്ഷേ എനിക്ക് ശരിക്കും ലഭിച്ചത് അജിത് സാറിന്റെ സൗഹൃദമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഗുഡ് ബാഡ് അഗ്ലിയില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനായത് ഒരു തകര്‍പ്പന്‍ അനുഭവമായിരുന്നു. ഇത്രയും രസകരമായ ഒരു യാത്ര സമ്മാനിച്ചതിന് സംവിധായകന്‍ ആദിക് രവിചന്ദ്രനും മുഴുവന്‍ ടീമിനും എന്റെ നന്ദി” എന്നാണ് സിമ്രാന്റെ വാക്കുകള്‍.

വാലി, അവള്‍ വരുവാല, ഉന്നൈ കൊടു, എന്നൈ തരുവേന്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അജിത്തും സിമ്രാനും ഒന്നിച്ചെത്തിയിട്ടുണ്ട്. അതേസമയം, അജിത്തും സിമ്രാനും ഒന്നിച്ചെത്തിയ എതിരും പുതിരും എന്ന ചിത്രത്തിലെ ‘തൊട്ട് തൊട്ട് പേസും സുല്‍ത്താന’ എന്ന ഹിറ്റ് ഗാനം ഗുഡ് ബാഡ് അഗ്ലിയില്‍ റീക്രിയേറ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ സിമ്രാന് പകരം പ്രിയ വാര്യരാണ് ഗാന രംഗത്തില്‍ എത്തിയത്. പ്രിയയുടെ രംഗങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തൃഷ, അര്‍ജുന്‍ ദാസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Latest Stories

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു