എനിക്കൊരുപാട് വിഷമങ്ങളുണ്ട്, വേണ്ടത് നിങ്ങളുടെ കരുതല്‍: ആരാധകര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ചിമ്പു; വീഡിയോ

തന്റെ പുതിയ ചിത്രം മാനാടിന്റെ പ്രമോഷന്‍ വേദിയില്‍ പൊട്ടിക്കരഞ്ഞ് നടന്‍ ചിമ്പു. നവംബര്‍ 25ന് റിലീസാകുന്ന സിനിമയെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ചിമ്പു വികാരാധീനനായത്. ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും തനിക്ക് വേണ്ടത് ആരാധകരുടെ സ്‌നേഹവും പിന്തുണയും മാത്രമാണെന്നും ചിമ്പു വേദിയില്‍ പറഞ്ഞു.

‘വെങ്കട്ട് പ്രഭുവുമായി ഒരുപാട് വര്‍ഷത്തെ പരിചയമുണ്ട്. പല കഥകളും ഞങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്യാറുണ്ട്. പക്ഷേ പടം വരുമ്പോള്‍ അതില്‍ നായകന്‍ വേറെ നടനായിരിക്കും. ഈ ചിത്രത്തെക്കുറിച്ച് ഒരോയൊരു ൈലന്‍ മാത്രമാണ് പറഞ്ഞത്. അങ്ങനെയാണ് അബ്ദുള്‍ ഖാലിഖ് എന്ന കഥാപാത്രത്തെക്കുറിച്ച് എന്നോട് പറയുന്നത്. അതെനിക്ക് ഇഷ്ടപ്പെടുകയും ഞാന്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഈ ചിത്രം ബി?ഗ് സ്‌ക്രീനില്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടും. ച

‘പൊതുവെ ഞാന്‍ പലയിടത്തും സിനിമയെക്കുറിച്ചാണ് സംസാരിച്ചിട്ടുള്ളത്. ഇനി എന്ത് പറയണമെന്ന് എനിക്കറിയില്ല. എനിക്ക് വല്ലാത്ത വേദന തോന്നുന്നു. ഞാന്‍ ഒരുപാട് പ്രശ്‌നങ്ങളും വിഷമങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. അതെന്നെ ശരിക്കും ബുദ്ധിമുട്ടിക്കുന്നുണ്ട്. എന്റെ പ്രശ്‌നങ്ങള്‍ ഞാന്‍ കൈകാര്യം ചെയ്‌തോളം, പക്ഷേ ദയവായി നിങ്ങള്‍ എനിക്ക് കരുതല്‍ നല്‍കണം.’-ചിമ്പു പറഞ്ഞു.

‘മാനാട്’ സിനിമയുമായി ബന്ധപ്പെട്ട് താരത്തിനു നേരെ വധഭീഷണി ഉയര്‍ന്നിരുന്നു. സിനിമയുടെ റിലീസ് തടയാനും ശ്രമം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് റിലീസ് ഏറെക്കാലം നീണ്ടുപോയി. ഇതാവാം ചിമ്പുവിനെ അസ്വസ്ഥനാക്കിയതെന്ന് ആരാധകര്‍ പറയുന്നു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ