ഒരു ദിവസം എല്ലാവരും വിവാഹിതരാവും, ഞങ്ങള്‍ അന്നേരവും അതുപോലെ ഉണ്ടാവും'; സോഷ്യല്‍ മീഡിയയില്‍ ചിമ്പുവിനെ ട്രോളിയവര്‍ക്ക് ശ്രീനിധിയുടെ മറുപടി

തമിഴ് സിനിമാലോകത്ത് ബാച്ചിലറായി തുടരുന്ന താരമാണ് ചിമ്പു. മുപ്പത്തൊന്‍പത് വയസുള്ള നടന്റെ വിവാഹത്തെ കുറിച്ച് പല വിധത്തിലുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. ചിമ്പുവിന്റെ വീട്ടുകാര്‍ വിവാഹം സീരിയസായി തന്നെ നോക്കുന്നുണ്ടെന്ന് വന്നതോടെ ട്രോളന്മാരും രംഗത്തെത്തി. ചിലര്‍ ചിമ്പുവിന്റെ പേരിനൊപ്പം നടി ശ്രീനിധിയെ കൂടി ചേര്‍ത്താണ് പുതിയ ട്രോളുകള്‍ ഇറക്കിയിരിക്കുന്നത്. അത് മനസിലാക്കിയതോടെ കിടിലന്‍ മറുപടിയുമായി ശ്രീനിധിയും രംഗത്തെത്തി.

ചിമ്പു എന്ന് വിവാഹം കഴിക്കുമെന്ന ചോദ്യമാണ് കഴിഞ്ഞ കുറേ കാലമായി സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്ന് വരുന്നത്. അത് ട്രോളായി മാറി. ‘ഒരു ദിവസം എല്ലാവരും വിവാഹിതരാവും. ഞാനും ചിമ്പുവും മാത്രം അന്നേരവും അതുപോലെ ഉണ്ടാവും’ എന്നാണ് ട്രോളില്‍ പറയുന്നത്.

വികാരഭരിതനായി നില്‍ക്കുന്ന ചിമ്പുവിന്റെ മീമും അതില്‍ കൊടുത്തു. ഒപ്പം നടി ശ്രീനിധിയെ കൂടി ചേര്‍ത്തതിനാല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ നടിയതിന് വിശദീകരണം നല്‍കി.ട്രോള്‍ ഷെയര്‍ ചെയ്തതിനൊപ്പം ‘അത് ശരിക്കും നന്നായി ഇരുന്നേനെ, പക്ഷേ എനിക്ക് മറ്റൊരാള്‍ ഉണ്ട്’ അതുകൊണ്ട് നടക്കില്ലല്ലോ എന്നാണ് ശ്രീനിധി പറഞ്ഞിരിക്കുന്നത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം