നോക്കുമ്പോള്‍ ആ കട്ടിലിന്റെ അടിയില്‍ കിടന്ന് ഉറങ്ങുവാണ് പുള്ളി, ദുരൂഹത പിടിച്ച ആളാണ്: പ്രണവിനെ കുറിച്ച് സിദ്ദിഖ്

പ്രണവ് മോഹന്‍ലാല്‍ ദുരൂഹത നിറഞ്ഞ ആളാണെന്ന് നടന്‍ സിദ്ദിഖ്, യഥാര്‍ത്ഥത്തില്‍ അയാള്‍ എന്താണെന്നേ നമുക്ക് മനസിലാക്കാന്‍ പറ്റില്ലെന്നും നടന്‍ പറഞ്ഞു. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് പ്രണവിന്റെ കുട്ടിക്കാലത്തെ രസകരമായ ഒരു അനുഭവം സിദ്ദിഖ് പങ്കുവെച്ചത്.

കുഞ്ഞാലി മരക്കാറില്‍ അഭിനയിക്കുന്ന സമയത്താണെങ്കിലുമൊക്കെ പ്രണവ് അങ്ങനെ തന്നെയാണ്. നമ്മള്‍ ചോദിക്കുന്നതിന് മറുപടിയൊക്കെ പറയും. നമ്മളോട് പല ചോദ്യങ്ങള്‍ ചോദിക്കുകയുമൊക്കെ ചെയ്യും. എന്നാല്‍ ഒരുപാട് സംസാരിക്കില്ല, ഒരുപാട് ഭക്ഷണം കഴിക്കില്ല ഒന്നും ഒരുപാട് ചെയ്യില്ല. എല്ലാം വളരെ നോര്‍മലായി ചെയ്യുന്ന ആളാണ്. സിദ്ദിഖ് പറയുന്നു.

പ്രണവിനെ വളരെ ചെറുപ്പത്തിലെപ്പോഴോ കണ്ടതായിരുന്നു. പിന്നെ പ്രണവുമായുള്ള എന്റെ ഒരു ഓര്‍മ എന്ന് പറയുന്നത്, ഒരിക്കല്‍ ഞാനും മോഹന്‍ലാലും പെരിങ്ങോട് ഒരു ആയുര്‍വേദ ചികിത്സയ്ക്ക് പോയിരുന്നു. ഞാന്‍ ചികിത്സിക്കാന്‍ പോയതല്ല, മോഹന്‍ലാല്‍ പോകുന്നതുകൊണ്ട് ഒരു കൂട്ടായി പോയതായിരുന്നു. കാരണം ആ ചികിത്സ കഴിഞ്ഞ് മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുന്ന പടമായിരുന്നു മിസ്റ്റര്‍ ഫോര്‍ഡ്. എനിക്കും ആ സിനിമ തന്നെയേ ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ മോഹന്‍ലാല്‍ എന്റെ അടുത്ത് ചോദിച്ചു, ഞാനിങ്ങനെ പോകുന്നുണ്ട് വരുന്നോ എന്ന്. വരാമെന്ന് പറഞ്ഞ് ഞാനും പോയി. ഞങ്ങള്‍ രണ്ട് റൂമിലാണ്. മോഹന്‍ലാല്‍ മുകളിലും ഞാന്‍ താഴെയും.

അവിടെ ചികിത്സ കഴിഞ്ഞാല്‍ ഉച്ചയ്ക്ക് ഉറങ്ങാന്‍ പാടില്ല. അതുകൊണ്ട് ഞാന്‍ മോഹന്‍ലാലിന്റെ മുറിയിലേക്ക് പോകും. അങ്ങനെ ഒരു ദിവസം ഞാന്‍ ലാലിന്റെ മുറിയിലെത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കട്ടിലിന്റെ അടിയില്‍ എന്തോ അനങ്ങുന്നതുപോലെ തോന്നി. ഞാന്‍ രണ്ട് പ്രാവശ്യം നോക്കുന്നത് കണ്ടപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞു, അത് അപ്പുവാണെന്ന്.

ഞാന്‍ നോക്കുമ്പോള്‍ ആ കട്ടിലിന്റെ അടിയില്‍ കിടന്ന് ഉറങ്ങുവാണ് പുള്ളി. അവിടുത്തെ കട്ടില്‍ തന്നെ മോശമാണ്. സാധാരണ ഒരു കട്ടിലും ബെഡുമാണ്. അപ്പോള്‍ അതിന്റെ താഴെയാണ് അവന്‍ കിടന്നുറങ്ങുന്നത്. ഇതെന്താ താഴെ കിടക്കുന്നതെന്ന് ചോദിച്ചപ്പോള്‍, താഴെയാണ് നല്ല തണുപ്പ് എന്ന് പറഞ്ഞു. സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍