എന്നെ അവര്‍ റാഗിംഗ് ചെയ്തിരുന്നുവെങ്കില്‍ ഞാന്‍ സിനിമ അവസാനിപ്പിച്ച്   തിരിച്ചു പോന്നേനെ; തുറന്നു പറഞ്ഞ് സിദ്ദിഖ്

ജോഷി – മമ്മൂട്ടി ചിത്രം ‘നായര്‍സാബ്’  തനിക്ക് കരിയർ ബ്രേക്ക് നല്‍കിയ സിനിമ ആണെന്ന് നടൻ സിദ്ദിഖ്. ആ സിനിമയിൽ   ഒപ്പം അഭിനയിച്ച മുകേഷ്, സുരേഷ് ഗോപി, മണിയന്‍പിള്ള രാജു, കുഞ്ചന്‍ തുടങ്ങിയ നടന്മാര്‍ തനിക്ക് നല്‍കിയ പിന്തുണ വളരെ വലുതാണെന്നും അതില്ലായിരുന്നെങ്കിൽ സിനിമ ഉപേക്ഷിച്ച് താൻ പോന്നേനെയെന്നുമാണ് ഒരു അഭിമുഖത്തിൽ നടൻ പറഞ്ഞത്.

സിദ്ദിഖിന്റെ വാക്കുകൾ

ജോഷി സാറിന്റെ ‘നായര്‍സാബ്’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് ഇരുപത്തിയേഴ് വയസ്സാണ് പ്രായം. എനിക്കൊപ്പം മുകേഷ്, സുരേഷ് ഗോപി, കുഞ്ചന്‍, മണിയന്‍പിള്ള രാജു തുടങ്ങിയ താരങ്ങളായിരുന്നു അഭിനയിച്ചത്. എന്നേക്കാള്‍ സിനിമയില്‍ എക്സ്പീരിയന്‍സുള്ള അവര്‍ എന്നെ അവരില്‍ ഒരാളാക്കി മാറ്റി.

ഒരു പക്ഷേ ഒരു യുവ നടന്‍ എന്ന നിലയില്‍ എന്നെ അവര്‍ റാഗിംഗ് ചെയ്തിരുന്നുവെങ്കില്‍ ഞാന്‍ സിനിമ അവസാനിപ്പിച്ച്   തിരിച്ചു പോന്നേനെ. അന്ന് എനിക്ക് അങ്ങനെയുള്ള കാര്യങ്ങള്‍ ഒന്നും നേരിടാന്‍ കഴിയില്ലായിരുന്നു.

പക്ഷേ അവര്‍ അത്രത്തോളം  കൂടെ നിന്നു. എന്റെ  ജീവിതത്തില്‍ ഞാന്‍ അന്നുവരെ കേട്ട തമാശകളേക്കാള്‍ വലിയ ഒരു  അളവ് തമാശ ആ സിനിമയുടെ സെറ്റില്‍ നിന്ന് ഞാന്‍ കേട്ടു. ഞങ്ങളെല്ലാം അത്രയ്ക്ക് എന്‍ജോയ് ചെയ്ത സിനിമയായിരുന്നു ‘നായര്‍സാബ്’.

Latest Stories

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര