മണിച്ചിത്രത്താഴിലെ ആ പാട്ട് ചിത്രീകരിച്ചത് ഞാനായിരുന്നു..: സിബി മലയിൽ

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രമാണ് ഫാസിൽ സംവിധാനം ചെയ്ത് 1993-ൽ പുറത്തിറങ്ങിയ ‘മണിച്ചിത്രത്താഴ്’. ശോഭന, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ മികച്ച പ്രകടനത്തോടൊപ്പം, കെപിഎസി ലളിത, ഇന്നസെന്റ്, നെടുമുടി വേണു തുടങ്ങിയവരും ശ്രദ്ധേയമായ പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. ചിത്രം റീറിലീസായി ഉടൻ തന്നെ തിയേറ്ററുകളിൽ എത്തുകയാണ്.

മധു മുട്ടമാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ഫാസിലിന് പുറമെ സിദ്ദിഖ്- ലാൽ, സിബി മലയിൽ, പ്രിയദർശൻ തുടങ്ങിയവർ ചിത്രത്തിൽ സെക്കന്റ് യൂണിറ്റ് ഡയറക്ടർമാരായിരുന്നു. ഇപ്പോഴിതാ മണിച്ചിത്രത്താഴിന്റെ ചിത്രീകരണത്തെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയിൽ.

“ഫാസിലിന്റെ കൂടെ വര്‍ക്ക് ചെയ്ത എല്ലാവരും വരണമെന്ന് പറഞ്ഞത് കൊണ്ടാണ് ഞാന്‍ മണിച്ചിത്രത്താഴില്‍ എത്തുന്നത്. ഞാന്‍ അദ്ദേഹത്തോടൊപ്പം രണ്ട് സിനിമകളില്‍ വര്‍ക്ക് ചെയ്തിരുന്നു. പ്രിയന്‍ ഫാസിലിന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടില്ല. പക്ഷെ ഫാസിലിനെ ഗുരുസ്ഥാനത്ത് കാണുന്ന ആളായിരുന്നു പ്രിയന്‍. സിദ്ദിഖും ലാലും പിന്നെ ഫാസിലിന്റെ അസിസ്റ്റന്‍സായി സിനിമയിലേക്ക് വന്നവരാണ്.

അത് ഫാസിലിന്റെ ഏറ്റവും വലിയ പ്രൊജക്ടായിരുന്നു. ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഉള്ള സിനിമയായിരുന്നു ഇത്. ഞങ്ങള്‍ എല്ലാവരും അതില്‍ ഓരോ ഭാഗം ചെയ്താല്‍ ഫാസിലിന് അത് സഹായകമാകും. അല്ലെങ്കില്‍ ഷൂട്ടിങ്ങിനായി ഒരുപാട് ദിവസമെടുക്കും. അത്രനാള്‍ ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ വെറുതെ ഇരിക്കേണ്ടി വരും. ഞങ്ങളെ ആ സിനിമയിലേക്ക് കൊണ്ട് വരുന്നതിന് മുമ്പ് തന്നെ ഫാസില്‍ എന്നെ വിളിച്ച് ഫുള്‍ സ്‌ക്രിപ്റ്റ് വായിച്ച് കേള്‍പ്പിച്ചിരുന്നു.

ഞാനാണ് മണിച്ചിത്രത്താഴില്‍ ഏറ്റവും അവസാനം എത്തിയത്. സിദ്ദിഖ് – ലാല്‍ ഒരു പോര്‍ഷന്‍ ചെയ്തിട്ട് പോയി. പ്രിയന്‍ ഒരു പോര്‍ഷന്‍ ചെയ്തു. ഞാന്‍ ആ സമയത്ത് ചെങ്കോല്‍ ചെയ്യുകയായിരുന്നു. ആ സിനിമയുടെ ഷൂട്ട് പൂര്‍ത്തിയാകാതെ എനിക്ക് മണിച്ചിത്രത്താഴിലേക്ക് പോകാന്‍ പറ്റില്ലായിരുന്നു. രണ്ട് ദിവസമെങ്കില്‍ രണ്ട് ദിവസം അവിടേക്ക് വരണമെന്ന് ഫാസില്‍ എന്നോട് പറയുകയായിരുന്നു.

അതുകൊണ്ട് ചെങ്കോല്‍ തീര്‍ന്നതും ഞാന്‍ നേരെ ഫാസിലിന്റെ അടുത്തേക്ക് പോയി. എനിക്കായി ഫാസില്‍ കുറച്ച് പോര്‍ഷന്‍സ് മാറ്റിവെച്ചിരുന്നു. അത് ഒരു പാട്ടിന്റെ പോര്‍ഷന്‍സ് ആയിരുന്നു. പഴന്തമിഴ് പാട്ടിന്റെ ഭാഗമായിരുന്നു അത്. അതിന്റെ കുറച്ച് പോര്‍ഷന്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളു. കുറേ ഭാഗം ഫാസില്‍ ഷൂട്ട് ചെയ്തിരുന്നു. പിന്നെ ഒന്നു രണ്ട് സീക്വന്‍സും ഉണ്ടായിരുന്നു. ലാലും സുധീഷും ചേര്‍ന്ന് പാസ്റ്റ് അന്വേഷിച്ച് പോകുന്നതാണ് അത്. അങ്ങനെ വളരെ കുറച്ച് പോര്‍ഷന്‍സാണ് ഞാന്‍ ചെയ്തത്.” എന്നാണ് വണ്ടർവാൾ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ  സിബി മലയിൽ പറഞ്ഞത്.

അതേസമയം ഓഗസ്റ്റ് 17-നാണ് മണിച്ചിത്രത്താഴ് റീറിലീസായി എത്തുന്നത്. 4K റീമാസ്റ്റേഡ് വെർഷനായാണ് ചിത്രമെത്തുന്നത്.

Latest Stories

'അനാവശ്യമായ അവകാശവാദം ഒന്നും ഈ സർക്കാരിന് വേണ്ട, വിഴിഞ്ഞം തുറമുഖത്തിന് പൂർണമായ പിന്തുണയാണ് യുഡിഎഫ് വാഗ്ദാനം ചെയ്തത്'; വി ഡി സതീശൻ

'ശാസ്ത്രീയ പരിശോധനകൾ പൂർത്തിയായില്ല, അറസ്റ്റുകൾ ബാക്കി'; ശബരിമല സ്വർണക്കൊളള കേസിൽ കുറ്റപത്രം വൈകും

രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡൽ ഡൽഹി പൊലീസിലെ മലയാളി ആര്‍ ഷിബുവിന്; കേരളത്തിൽ നിന്നുള്ള എസ്‍പി ഷാനവാസിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ

'സിപിഐഎം നേതാക്കള്‍ വിവാദത്തില്‍പെടാതെ നാവടക്കണം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല'; സംസ്ഥാന കമ്മിറ്റിയിൽ എം വി ഗോവിന്ദൻ

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍