അമ്പിളിച്ചേട്ടനെ മിസ് ആയെന്ന് പടം കഴിയുന്നതുവരെ ആരും പറഞ്ഞുകേട്ടില്ല: സിബി മലയിൽ

ദേവദൂതൻ റീ റിലീസിന് മികച്ച പ്രേക്ഷക പ്രതികരണമാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. 24 വർഷങ്ങൾക്ക് മുൻപ് പ്രേക്ഷക പ്രശംസ നേടാതെ പരാജയപ്പെട്ടുപോയ സിനിമ ഇന്ന് വീണ്ടും പ്രേക്ഷകർ തന്നെ ഏറ്റെടുത്തിരിക്കുകയാണ്.

സിബി മലയിൽ തന്റെ ആദ്യ ചിത്രമായി ചെയ്യാൻ തീരുമാനിക്കുകയും പത്മരാജനെ കൊണ്ട് തിരക്കഥയെഴുതിക്കാൻ പ്ലാൻ ചെയ്യുകയും ചെയ്ത ദേവദൂതന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത് രഘുനാഥ് പാലേരിയാണ്. സംഗീതത്തിന് ഏറെ പ്രധാന്യമുള്ള ചിത്രത്തിലെ വിദ്യാസാഗറിന്റെ ഗാനങ്ങളും എവർഗ്രീൻ ഹിറ്റുകളാണ്.

ഇപ്പോഴിതാ ദേവദൂതൻ റീറിലീസിന് ശേഷം ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. റീ എഡിറ്റഡ് വെർഷൻ ആയതുകൊണ്ട് തന്നെ ജഗതിയുടെ ചില രംഗങ്ങൾ ചിത്രത്തിൽ നിന്നും നീക്കം ചെയ്യേണ്ടിവന്നുവെന്നും, എന്നാൽ അത് ചിത്രത്തിന്റെ ടോട്ടലിറ്റിയെ ബാധിച്ചില്ലെന്നും സിബി മലയിൽ പറയുന്നു.

“അമ്പിളിച്ചേട്ടന്റെ കഥാപാത്രവും ഹ്യൂമർ കണ്ടന്റിനു മാത്രമായിരുന്നു. അതു പ്രധാന കഥയെ പിന്തുണയ്ക്കുന്നുമില്ല. എന്നാൽ അമ്പിളി ചേട്ടൻ അത് ഗംഭീരമായി ചെയ്തു. ചിലർ ആ സീൻസ് ആസ്വദിക്കുകയും ചെയ്തു. പക്ഷേ ഈ കഥയ്ക്ക് അത് ആവശ്യമില്ല. അമ്പിളിച്ചേട്ടൻ എന്റെ കൂടെയും അല്ലാതെയും ഗംഭീരമായ പല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്

ഇവിടെ സംഭവിച്ചത് അദ്ദേഹത്തിന്റെ കുഴപ്പമല്ല, ഞങ്ങൾ അന്നെടുത്ത തെറ്റായ തീരുമാനം ഇവിടെ കറക്ട് ചെയ്തതാണ്. ഈ സിനിമയ്ക്ക് ഏറ്റവും ആവശ്യമായ കാര്യം, കഥ മാത്രം പറഞ്ഞുപോകുക എന്നതാണ്. 34 മിനിറ്റാണ് എഡിറ്റ് ചെയ്ത് ഒഴിവാക്കിയത്. 2 മണിക്കൂർ 46 മിനിറ്റുണ്ടായിരുന്ന സിനിമ ഇപ്പോൾ രണ്ട് മണിക്കൂർ 12 മിനിറ്റാണ്.

അമ്പിളിച്ചേട്ടനെ മിസ് ആയെന്ന് പടം കഴിയുന്നതുവരെ ആരും പറഞ്ഞുകേട്ടില്ല. പടം കഴിഞ്ഞാണ് അങ്ങനെയൊരു സീൻ ഉണ്ടായിരുന്നല്ലോ എന്ന് ഓർത്തത്. മോഹൻലാലിന്റെ ആദ്യ ഫൈറ്റ് സീനും കട്ട് ചെയ്ത് കളഞ്ഞു. രണ്ടാമതൊരു ഫൈറ്റ് സീനും കൃത്യമായി കട്ട് ചെയ്ത് കളഞ്ഞു. ഇത് രണ്ടാമത് എഡിറ്റ് ചെയ്യുക ബുദ്ധിമുട്ടേറിയ കാര്യമാണ്. മിക്സഡ് സൗണ്ട് ട്രാക്ക് ആണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. ഡയലോഗുമായി മിക്സ് ചെയ്ത സീൻസ് കട്ട് ചെയ്താൽ മ്യൂസിക്കും നഷ്ടമാകും. അതുകൊണ്ട് ഭയങ്കര ബുദ്ധിമുട്ടായിരുന്നു റി എഡിറ്റിങ്. ചില ട്രിക്കുകൾ ഉപയോഗിച്ചാണ് അതൊക്കെ കട്ട് ചെയ്തു കളഞ്ഞത്.

അമ്പിളി ചേട്ടന്റെ സീക്വൻസ് അതുപോലെ തന്നെ നീക്കി. എന്നാല്‍ മോഹൻലാലിന്റെ ഫൈറ്റ് സീക്വൻസിൽ രണ്ട് ഭാഗങ്ങൾ കട്ട് ചെയ്ത് കളഞ്ഞിട്ടുണ്ട്. ഇതൊന്നും മനുഷ്യസാധ്യമല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിനു ദൈവികമായ ഇടപെടൽ ഉണ്ട്. എങ്ങനെയാണ് കുപ്പത്തൊട്ടിയിൽ കിടന്ന സിനിമ മാണിക്യമായി മാറുന്നത്. അതൊരിക്കലും മനുഷ്യനെകൊണ്ട് സാധിക്കില്ല. ദൈവം ഇതിനായി ഒരു സമയം നിശ്ചയിച്ചിരുന്നു, അത് ഇപ്പോഴാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സിനിമ 24 വർഷം മുമ്പ് മരിച്ചുപോയതാണ്. മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവമുണ്ട്, ആ ഉയർത്തെഴുന്നേൽപ്പ് ആണ് ഈ സിനിമയ്ക്കും സംഭവിച്ചത്.” എന്നാണ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞത്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”