അതായിരുന്നു അപാകത, പരാജയം മുന്‍കൂട്ടി പ്രവചിച്ചു; ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയ സിനിമ ആ മമ്മൂട്ടി ചിത്രം: സിബി മലയില്‍

വര്‍ഷങ്ങള്‍ നീണ്ട സിനിമാജീവിതത്തില്‍ തനിക്ക് ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയ ചിത്രത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് സംവിധായകന്‍ സിബി മലയില്‍. ആ സിനിമ ചെയ്യും മുമ്പേ അതിന്റെ അപാകത നിര്‍മ്മാതാവിനോട് താന്‍ പറഞ്ഞിരുന്നുവെന്നും സിബി മലയില്‍ വെളിപ്പെടുത്തി. സിനിമയുടെ ബോക്‌സ് ഓഫീസ് പരാജയം താന്‍ മുന്‍കൂട്ടി പ്രവചിച്ചിരുന്നുവെന്നും സിബി മലയില്‍ പറയുന്നു.

ഇത്രയും വര്‍ഷത്തെ സിനിമ ജീവിതത്തില്‍ ചെയ്യേണ്ടായിരുന്നു എന്ന് തോന്നിയ സിനിമയാണ് ‘പരമ്പര’. ആ സിനിമ ചെയ്യും മുന്‍പേ ഞാന്‍ പറഞ്ഞിരുന്നു അതിന്റെ അപാകത. സിനിമയുടെ നിര്‍മ്മാതാവിനോട് ഞാനത് പറയുകയും ചെയ്തിരുന്നു. പക്ഷേ അവര്‍ ഒരു പാട് മുന്നോട്ട് പോയതു കൊണ്ട് പിന്മാറാനും പറ്റിയില്ല. എനിക്ക് ഒരു വിധത്തിലുമുള്ള തൃപ്തി നല്‍കാത്ത സിനിമയായിരുന്നു പരമ്പര.

എസ്.എന്‍ സ്വാമി രചന നിര്‍വഹിച്ച് 1990-ല്‍ മമ്മൂട്ടി നായകനായ സിനിമയാണ് ‘പരമ്പര’. സുമലത മമ്മൂട്ടിയുടെ നായികയായ ചിത്രം നിര്‍മ്മിച്ചത് മുദ്ര ആര്‍ട്സായിരുന്നു. എസ്.എന്‍ സ്വാമി സിബി മലയില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ആഗസ്റ്റ് ഒന്ന്’ എന്ന സിനിമയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ‘പരമ്പര’.

മമ്മൂട്ടി ഇരട്ടവേഷത്തിലഭിനയിച്ച ഈ ചിത്രം 1991ല്‍ ഫൂല്‍ ഔര്‍ കാണ്ടെ എന്ന പെരില്‍ ഹിന്ദിയിലും 1993ല്‍ വരസുഡു എന്ന പേരില്‍ തെലുങ്കിലും റീമെയ്ക്ക് ചെയ്യപ്പെട്ടു.

Latest Stories

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...

അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചർച്ചയായി സോഷ്യൽ മീഡിയ പോസ്റ്റ്

ഡ്രൈവിംഗ് ടെസ്റ്റിലെ മാറ്റങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍; സംയുക്ത സമരം നാളെ മുതല്‍

ഉറക്കം ഇല്ലാതെ അന്ന് കിടന്നു, രോഹിത് അങ്ങനെയാണ് അന്ന് സംസാരിച്ചത്; ശിവം ദുബെ പറയുന്നത് ഇങ്ങനെ