ആരെങ്കിലും മമ്മൂക്കയെ നോക്കി കാര്‍ക്കിച്ച് തുപ്പുമോ? എന്നാല്‍ അദ്ദേഹം അതൊന്നും നോക്കാതെ ചെയ്യാനാണ് പറഞ്ഞത്: ശ്വേത മേനോന്‍

മമ്മൂട്ടിക്കൊപ്പം ‘അനശ്വരം’ എന്ന ചിത്രത്തിലൂടെയാണ് ശ്വേതാ മേനോന്‍ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മമ്മൂട്ടിയുടെ ‘പാലേരി മാണിക്യം’ എന്ന സിനിമയാണ് ശ്വേതയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്ന്. ചിത്രത്തില്‍ ചീരു എന്ന കഥാപാത്രമായി മികച്ച പ്രകടനമായിരുന്നു ശ്വേതയുടെത്.

മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളാണ് ശ്വേത പങ്കുവച്ചിരിക്കുന്നത്. മമ്മൂക്കയുടെ കൂടെ ആദ്യ സിനിമ ചെയ്യുമ്പോള്‍ താന്‍ കുട്ടിയാണ്. ആ സമയത്ത് മമ്മൂക്ക വലിയ സ്റ്റാര്‍ ആണെന്ന ചിന്ത ഇല്ലായിരുന്നു. ഓരോ ഷോട്ട് കഴിയുമ്പോഴും അദ്ദേഹം ചോക്ലേറ്റ് തരാറുണ്ടായിരുന്നു. അതിന് വേണ്ടി താന്‍ കാത്തിരിക്കും.

ഭയങ്കര കുട്ടിക്കളി ആയിരുന്നു അന്ന് തനിക്ക്. എന്നാല്‍ പാലേരി മാണിക്യത്തില്‍ എത്തിയപ്പോള്‍ താന്‍ പ്രൊഫഷണല്‍ ആയിരുന്നു. ആ സമയത്ത് താന്‍ സീരിയസ് ആയി നില്‍ക്കുമ്പോള്‍ മമ്മൂക്ക കുട്ടിക്കളി ആണ്. മമ്മൂക്ക സീരയസ് ആയപ്പോള്‍ താനായിരുന്നു കുട്ടിക്കളിയെങ്കില്‍ പിന്നീട് അദ്ദേഹമായിരുന്നു.

പാലേരി മാണിക്യത്തില്‍ അദ്ദേഹത്തിന് നേരെ തന്റെ കഥാപാത്രം തുപ്പുന്ന ഒരു സീന്‍ ഉണ്ട്. അത് എടുക്കുമ്പോള്‍ തുപ്പല്‍ ഒന്നും വന്നിട്ടില്ല. ആരെങ്കിലും മമ്മൂക്കയെ നോക്കി കാര്‍ക്കിച്ച് തുപ്പുമോ. താന്‍ അത് പറഞ്ഞപ്പോള്‍ അതൊന്നും നോക്കാതെ തന്റെ കഥാപാത്രത്തില്‍ നിന്ന് ചെയ്യാന്‍ പറഞ്ഞു.

ചെയ്യാന്‍ നോക്കും, പക്ഷെ പറ്റില്ലായിരുന്നു എന്നാണ് ശ്വേത പറയുന്നത്. 2009ല്‍ ആണ് ‘പാലേരി മാണിക്യം: ഒരു പാതിരാകൊലപതകത്തിന്റെ കഥ’ എന്ന സിനിമ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ പ്രകടനത്തിന് ശ്വേത മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ