ആദ്യ രാത്രി ഡോമിനേറ്റ് ചെയ്തത് പോലും ഞാനാണ്, ഭര്‍ത്താവിന് കുട്ടികള്‍ വേണമെന്ന് ഉണ്ടായിരുന്നില്ല, ഞാന്‍ നിര്‍ബന്ധിക്കുകയായിരുന്നു: ശ്വേത മേനോന്‍

ശ്വേത മേനോന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് ‘കളിമണ്ണ്’. ചിത്രത്തിനായി സ്വന്തം പ്രസവം ഷൂട്ട് ചെയ്ത ശ്വേതയ്‌ക്കെതിരെ കടുത്ത രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രം ഷൂട്ട് ചെയ്തതിനെ കുറിച്ചും അത് ചെയ്യാന്‍ താന്‍ എടുത്ത തീരുമാനത്തെ കുറിച്ചും പല അഭിമുഖങ്ങളിലും ശ്വേത സംസാരിച്ചിരുന്നു.

ഇപ്പോഴിതാ, സ്റ്റാര്‍ മാജിക് എന്ന ഷോയില്‍ സംസാരിക്കവെ വീണ്ടും ഈ സിനിമയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശ്വേത മേനോന്‍ പറയുന്നത്. ഭര്‍ത്താവിന് കുട്ടികള്‍ വേണമെന്ന് ഉണ്ടായിരുന്നില്ല, പക്ഷെ തനിക്ക് നിര്‍ബന്ധമായിരുന്നു എന്നാണ് ശ്വേത തുറന്നു പറഞ്ഞിരിക്കുന്നത്.

”ശ്രീക്ക് കുട്ടികള്‍ വേണമെന്നേയുണ്ടായിരുന്നില്ല. ഞാനാണ് നിര്‍ബന്ധിച്ചത്. ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് വേറൊരു രീതിയിലായിരുന്നു. ഞാനാണ് ഡൊമിനേറ്റ് ചെയ്തത്. എനിക്കൊരു പെണ്‍കുട്ടി വേണമെന്നുണ്ടായിരുന്നു. ഇരട്ടക്കുട്ടികളായിരുന്നുവെങ്കില്‍ കുറേക്കൂടി ഹാപ്പിയായേനെ. മൂന്ന് ഇരട്ടക്കുട്ടികളായിരുന്നുവെങ്കില്‍ കൂടുതല്‍ നന്നായേനെ.”

”എന്റെ ആദ്യത്തെ പ്രസവം കണ്ടതോടെ മൂപ്പര്‍ക്ക് മതിയായി. ഭാര്യയെ ഇനി വേദനിപ്പിക്കേണ്ട എന്നാണ് അദ്ദേഹത്തിന്റെ തീരുമാനം. ഞാന്‍ കല്യാണം കഴിക്കുന്നതിന് മുമ്പാണ് കളിമണ്ണിന്റെ കഥ കേള്‍ക്കുന്നത്. എനിക്ക് അഭിനയിക്കാന്‍ പറ്റും. ഗര്‍ഭിണിയാവുന്ന സമയത്തെ കാര്യങ്ങളെല്ലാം ചിത്രീകരിക്കണമെന്ന ആഗ്രഹം എന്റെ മനസിലുണ്ടായിരുന്നു.”

”പ്രഗ്‌നന്റായ ശേഷം ഞാന്‍ ആദ്യം വിളിച്ചത് ബ്ലസിയേട്ടനെയാണ്. ആണോ, എന്നാല്‍ എനിക്ക് കഥ എഴുതണമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്ത് ഷൂട്ട് ചെയ്താലും അതിന്റെ ഹാര്‍ഡ് ഡിസ്‌ക്ക് എന്റെയും ശ്രീയുടെയും കൈയ്യിലായിരിക്കണമെന്ന നിബന്ധനയുണ്ടായിരുന്നു. ഒരു ക്ലിപ്പ് പോലും എവിടെയും കൊടുക്കില്ല.”

”മോള്‍ക്ക് 14 വയസാവുമ്പോള്‍ ഒരു ഗിഫ്റ്റായി ഇത് ഞാന്‍ കൊടുക്കും. അതാണ് എന്റെയൊരു ആശയം. അവള്‍ എങ്ങനെയാണ് ഈ ലോകത്തേക്ക് വന്നതെന്ന് അവള്‍ അറിയണം. എന്റെ പ്രഗ്‌നന്‍സി തുടക്കം മുതല്‍ ഡെലിവറി വരെ വീഡിയോയില്‍ ചെയ്യാന്‍ പറ്റി. ഞാന്‍ മരിച്ചുപോയാലും ആളുകള്‍ ഇത് കാണണമെന്ന് എനിക്കുണ്ടായിരുന്നു” എന്നാണ് ശ്വേത പറയുന്നത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും