എല്ലാം ലാലേട്ടന്റെ വിഷന്‍, സോഷ്യല്‍ മീഡിയയില്‍ സംഘടനയ്ക്ക് എതിരെ പ്രചാരണം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പ് കൊടുക്കും, ഞങ്ങള്‍ തുടങ്ങിയിട്ടേ ഉള്ളൂ: ശ്വേത മേനോന്‍

താരസംഘടന ‘അമ്മ’ യുടെ ആദ്യ വനിത വൈസ് പ്രസിഡന്റ് ആയി മാറിയിരിക്കുകയാണ് ശ്വേത മേനോന്‍. മൂന്ന് വര്‍ഷം’അമ്മ’യുടെ എക്‌സിക്യൂട്ടീവ് മെമ്പറായിരുന്നു നടി . ജീവിതത്തില്‍ ഇന്നുവരെ ഒരു ഇലക്ഷനിനും മത്സരിച്ചിട്ടില്ലെന്നും സന്തോഷത്തോെടയാണ് തിരഞ്ഞെടുപ്പില്‍ നിന്നതെന്നും ശ്വേത മാധ്യമങ്ങളോട് പറഞ്ഞു.

മത്സരത്തില്‍ ഇത്രയുമൊരു ഓളം ഞാന്‍ തീരെ പ്രതീക്ഷിച്ചിട്ടില്ല. ആദ്യമായാണ് 317 അംഗങ്ങളോളം വന്ന് വോട്ട് ചെയ്തത്. സ്ത്രീകളുടെ സാന്നിദ്ധ്യം കൂടുതലായി ഉണ്ടായിരുന്നു. അത് കണ്ടിട്ട് ഭയങ്കര സന്തോഷം തോന്നി. ഒരുപാട് സര്‍പ്രൈസും പ്ലാനുകളുമുണ്ട്, അതെല്ലാം ലാലേട്ടന്റെ വിഷന്‍ ആണ്.

സോഷ്യല്‍ മീഡിയയില്‍ സംഘടനയ്ക്കെതിരെ പ്രചാരണം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പ് കൊടുക്കും. ഞങ്ങള്‍ തുടങ്ങിയിട്ടേ ഉള്ളൂ. ഇനിയുള്ള മീറ്റിംഗുകളില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാം.’-ശ്വേത മേനോന്‍ പറഞ്ഞു.

ലാലേട്ടന്റെ നേതൃത്വത്തില്‍ ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ പദ്ധതിയിട്ടിരുന്നു. കോവിഡ് കാരണം കുറെ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയില്ല. പെട്ടന്നൊരു ഇലക്ഷന്‍ വരുമെന്ന് ഞങ്ങള്‍ തീരെ പ്രതീക്ഷിച്ചതല്ല. സത്യം പറഞ്ഞാല്‍ ഞാന്‍ എന്റെ ജീവിതത്തില്‍ ഇന്നുവരെ ഒരു ഇലക്ഷനും മത്സരിച്ചിട്ടില്ല. എന്നെ വിളിച്ച് വൈസ് പ്രസിഡന്റായി മത്സരിക്കണം എന്ന് പറഞ്ഞപ്പോള്‍ ഭയങ്കര സന്തോഷം തോന്നി.

Latest Stories

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത

എന്റെ മൂക്ക് തകര്‍ത്ത് അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു..; രക്തമൊലിപ്പിച്ച് വീഡിയോയുമായി നടന്‍ ചേതന്‍, ആള്‍ക്കൂട്ട ആക്രമണമെന്ന് താരം

കൊല്ലത്ത് വനിതാ ഡോക്ടർക്ക് നേരെ മര്‍ദനം; രോഗിക്കൊപ്പം എത്തിയ സ്ത്രീ അസഭ്യം പറഞ്ഞു, മുഖത്തടിച്ചു

ഹാര്‍ദ്ദിക് ഫേക് കളിക്കാരന്‍, ഇതുപോലെ ഒരു നായകനെ ആരും വിലകല്‍പ്പിക്കില്ല; തുറന്നടിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം